നീയാണ് എന്റെ പ്രാണൻ.. നീയാണ് എൻറെ ആദ്യ പ്രണയം.. നിന്നെപ്പോലെ ആരെയും ഞാൻ സ്നേഹിച്ചിട്ടില്ല.. നെഞ്ചിൽ കൊണ്ടു നടന്നിട്ടുമില്ല……. അത് അവളോട് പറയണം എന്ന് എനിക്കുണ്ടായിരുന്നു.. പറഞ്ഞപ്പോൾ ശബ്ദം ഇടറി കണ്ണുകൾ നിറഞ്ഞു.
അല്ലിയുടെ കണ്ണുകളിൽ ആ നിമിഷം ഞാൻ കണ്ടു… എന്നെ കാണുമ്പോൾ ഉണ്ടാവാറുള്ള പ്രണയത്തിൻറെ തിരയിളക്കം.
എൻറെ ചുണ്ടിൽ അത്രയും മനോഹരമായ ഒരു പുഞ്ചിരി വിടർന്നു.
പെട്ടെന്ന് പിന്നിൽ നിന്നും ഒരു അലർച്ചയും.. ചില്ല് പൊട്ടുന്ന ശബ്ദവും കേട്ട് ഞാൻ തിരിഞ്ഞു നോക്കി… എൻറെ പിന്നിൽ നിന്നവന്റെ തലയിൽ അവിടെ കിടന്ന ടീപ്പോ എടുത്ത് അടിച്ച് അതും കയ്യിൽ പിടിച്ചു നിൽക്കുകയാണ് അമ്മ.
മലർന്ന് വീണവന്റെ തലയിൽ തന്നെ വീണ്ടും ഡിപ്പോ വച്ച് അമ്മ ആഞ്ഞടിച്ചു… രൗദ്രഭാവം പൂണ്ട് നിൽക്കുന്ന അമ്മയെ കണ്ട് എനിക്ക് പോലും ഒരു നിമിഷം പേടി തോന്നി.
കണ്ണാ….. ഇത്തവണ പിന്നിൽ നിന്നും അലറിയത് അല്ലിയാണ്.
അവൻറെ കയ്യിലിരുന്ന കത്തി എൻറെ പുറത്താണല്ലോ തുലഞ്ഞു കയറി നിൽക്കുന്നത്… പട്ടി മൈരൻ എന്നാ കുത്താ കുത്തിയത് ജീവൻ പോകുന്നു.
എൻറെ പിന്നിൽ നിന്നും അല്ലി കത്തി ഒറ്റ വലിക്ക് ഊരിയെടുത്തതും ഞാൻ ഒന്ന് കുഞ്ഞു പോയി… ആ നിമിഷം അമ്മയും അല്ലിയും കരഞ്ഞുകൊണ്ട് എനിക്ക് ചുറ്റും നിന്നു.
പെട്ടെന്ന് അല്ലി എൻറെ ഷർട്ട് വലിച്ചു ഊരിയെടുത്ത് അത് കത്തി കൊണ്ട് തന്നെ വട്ടം കീറി എൻറെ പുറത്ത് വട്ടം ചുറ്റികെട്ടി നുറുക്കി.
കണ്ണാ….. എൻറെ കവിളിൽ പിടിച്ചുകൊണ്ട് അല്ലി എന്നെ നോക്കി വിളിച്ചു… നിറഞ്ഞൊഴുകുന്ന കണ്ണുകളും വിതുമ്പുന്ന ചുണ്ടുകളും.. എന്നോടുള്ള അടങ്ങാത്ത പ്രണയത്തിൻറെ അലകൾ അവളുടെ മുഖത്ത്… ഇതിൽ കൂടുതൽ എന്തു വേണം.