അത് പറയുമ്പോൾ ഉഷാമ്മയുടെ മുഖത്ത് വിഷമമോ ദേഷ്യമോ ഒന്നും തന്നെ ഇല്ലായിരുന്നു… നിർവികാരയായി അവരതു പറഞ്ഞു… പക്ഷെയാ വാക്കുകൾ എന്നെ നല്ലതു പോലെ ഉലച്ചു… എന്റെ മനസ്സിലെ അച്ഛനോടുള്ള വെറുപ്പ് മുഴുവൻ എന്റെ അമ്മയെ അയാൾക്ക് ഇഷ്ടമില്ലാരുന്നു എന്നോർത്താണ്… ആദ്യമായി അച്ഛന് ഒരു ആപത്തും വരാതെ തിരിച്ചു വരണെയെന്ന് ഞാൻ മനസ്സുരുകി പ്രാർത്ഥിച്ചു… അതിനി ഉഷാമ്മയെ എനിക്കു ഒരിക്കലും കിട്ടില്ലാതെയാക്കിയാലും… നേരം ഇരുട്ടി തുടങ്ങിയപ്പോൾ ഞങ്ങൾ പ്രയാഗ്രാജെന്നൊരു സ്റ്റേഷനിൽ എത്തി… വണ്ടി അവിടെ കുറച്ചു നേരം നിറുത്തി ഇട്ടു… ഞാൻ ഉഷാമ്മയുടെ മേലെ ചാരി ഇരുന്നു തല അവരുടെ തോളിൽ വെച്ചു… ഉഷാമ്മ എന്റെ മുടിയിൽ തലോടി കൊണ്ടിരുന്നു… ഞാൻ ഉറങ്ങി പോയി… എഴുന്നേറ്റപ്പോൾ നേരം വെളുത്തിരുന്നില്ല… ഇരുട്ടു തന്നെയായിരുന്നു… ഉഷാമ്മയും എഴുനേറ്റ് ഇരിക്കുവാണെന്നു അവര് തല തിരിച്ചു എന്നെ നോക്കിയപ്പോൾ എനിക്കു മനസ്സിലായി… ഉഷാമ്മ എപ്പോഴോ ഒരു പുതപ്പു ബാഗിൽ നിന്നും പുറത്തു എടുത്ത് ഞങ്ങളെ രണ്ടു പേരെയും അതിൽ മൂടിയിരുന്നു…
“ഉഷാമ്മ ഉറങ്ങിയില്ലേ…”
“ചെറുതായിട്ടു…. മോനോ…”
“ഞാനിത്രയും നേരം ഉറങ്ങി… ഉഷാമ്മ ഇരുന്നു മടുത്തോ…”
“സാരമില്ലടാ… മടുത്തിട്ടു കാര്യമില്ലല്ലോ ഇനി കുറേ ദൂരം കൂടെ ഇല്ലേ…”
“അതൊണ്ട്… നമ്മൾ എവിടെ എത്തിയെന്ന് ഉഷാമ്മ എവിടേലും കണ്ടായിരുന്നോ…”
“കണ്ടാലും എനിക്ക് മലയാളം മാത്രമല്ലേ വായിക്കാൻ അറിയൂ ശ്രീ…”
“ഞാനത് മറന്നു…”