“ഉഷാമ്മക്ക് വിഷമം ഉണ്ടോ…”
“നിന്റെ അച്ഛനെ കണ്ട് പിടിക്കാൻ പറ്റിയില്ലല്ലോ എന്നോർത്ത് എനിക്കെന്താ വിഷമം വരാത്തത് എന്നോർത്തുള്ള വിഷമമാ എനിക്ക്…”
“ഉഷാമ്മയെ ഇട്ടിട്ട് കാശിക്കു പോയതു കൊണ്ടാവും…”
“അറിയില്ലാ ശ്രീ… വിധിയുടെ ഒരു തമാശയായിരുന്നു ഞങ്ങളുടെ കല്യാണവും ദാമ്പത്യജീവിതവുമെല്ലാം…”
“അതെന്താ…”
“നിന്റെ അച്ഛൻ ഒരിക്കലുമെന്നെ യഥാർത്ഥമായി സ്നേഹിച്ചിട്ടില്ല ശ്രീ… ആദ്യമൊക്കെ ഞാനെന്നും ഈശ്വരനോട് പ്രാർത്ഥിക്കുമായിരുന്നു നിന്റെ അച്ഛൻ നിന്റെ അമ്മയെ മറക്കണമെന്ന്… നിന്നെ… എന്റെ ശ്രീയെ മറക്കണമെന്ന്… എന്നെ ആത്മാർത്ഥമായ സ്നേഹിക്കണമെന്ന്… പിന്നെ പതിയെ ഞാനുമാ ജീവിതവുമായി പൊരുത്തപ്പെട്ടു…“
”അച്ഛന് എന്റെ അമ്മയെയും അതിന് ഇഷ്ടമില്ലായിരുന്നെല്ലോ…“
”നിന്റെ തോനലു മാത്രമാണ് ശ്രീ അത്… നിന്റെ അച്ഛന് മാറ്റാരിലും ഇഷ്ടം നിന്റമ്മയെ ആയിരുന്നു… നിന്റെ അച്ഛമ്മയെ എതിർത്തു സംസാരിക്കാനുള്ള ധൈര്യമില്ലാത്തതു കൊണ്ട് മാത്രമാണ് അയാളത്തു പുറത്തു കാണിക്കാത്തത്…“
”എനിക്കു വിശ്വാസം വരുന്നില്ലാ…“
”ശ്രീകുട്ടന് ഉഷാമ്മയെ വിശ്വാസമില്ലേ…“
”അതൊണ്ട് പക്ഷെ…“
”ഞാൻ പറഞ്ഞത് സത്യമാണ് ശ്രീ… ഇപ്പോളുള്ള ഈ പുണ്ണ്യ യാത്രയും നിന്റെ അമ്മ മരിച്ചതു കാരണമാണ്…“
”പിന്നെന്താ അമ്മ മരിക്കുന്നതിനു മുൻപ് ഒരിക്കൽ പോലും അച്ഛൻ വന്ന് കാണാതിരുന്നത്…“
”ആഗ്രഹം ഉണ്ടായിരുന്നു എന്ന് തീർച്ച… കാണാൻ വരുമ്പോൾ മോന്റെ അമ്മ എന്ത് പറയുമെന്ന് ഓർത്താവും… അല്ലേൽ ഇനിയും സമയമുണ്ടെന്ന് ഓർത്തിട്ടാവും… ആരും നിനചില്ലല്ലോ… ഇത്രയും പെട്ടന്ന് ഈശ്വരൻ വിളിക്കുമെന്ന്…“