അവനെയും കൂട്ടി സുനിത്രയുടെ അടുത്തേക്ക് പോയി.. അവൾ രണ്ട് മൂന്ന് സാരീയും പിന്നെ ടോപ്പും ചുരിദാറും ഒക്കെയാന്നു വാങ്ങിയതു എന്നെ എല്ലാം കാണിച്ചു.. ഡീ.. നീ അണ്ടർ ഗാർമെൻറ്സ് വാങ്ങി ഇല്ലേ.. ഞാൻ അവളോട് ചോദിച്ചു.. ഓഹ്.. വാങ്ങി ഏട്ടാ.. സുനിത്ര ചമ്മിയ മുഖത്തോടെ എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു. മം..ഞാൻ ഒന്ന് മൂളി.
അവിടെ ഒരു പ്രതിമയിൽ കിടക്കുന്ന കസവിന്റെ സാരീ എനിക്ക് വല്ലാതെ ഇഷ്ടം ആയിരുന്നു അത് വാങ്ങി.. പിന്നെ കുറച്ചു നൈറ്റ് ഡ്രസ്സ് കസവു സാരീ വാങ്ങിയപ്പോ ആണ്.. സെയിൽസ് നിന്ന ചേച്ചി.. കാസവിന്റെ ചുരിദാറിന്റെ കാര്യം പറഞ്ഞത്.. ഞാൻ അതും വാങ്ങിപ്പിച്ചു.. എന്നിട്ട്.. സുനിത്ര പോയി ഇതിട്ട് വ എന്ന് പറഞ്ഞപ്പോ അവൾ അത് വാങ്ങി നേരെ ഡ്രസ്സിങ് റൂമിൽ പോയി.. അവൾ പോയതും മോനേയും കൂട്ടി ഞാൻ വേറെ ഡ്രസിങ് റൂമിൽ പോയി അവന്റെ ഡ്രെസ്സും മാറി പുതിയത് ഇടിപ്പിച്ചു..
കടയിൽ നിന്ന് സാദനം ഒക്കെ വാങ്ങി ബില്ല് പേ ചെയ്യാൻ നിന്നപ്പോ ആണ് കടക്കാരന്റെ വക സുഖിപ്പീര്.. സാർ ഇനിയും ഫാമിലി ആയിട്ട് വരണം എന്ന്.. അത് കേട്ടപ്പോ ഞാൻ സുനിത്രയുടെ മുഖത്തേക്ക് നോക്കി.. അടുത്ത മാസം കുറച്ച് പുതിയ മോഡൽ സ്റ്റോക്ക് വരുന്നുണ്ട് മാഡം എന്ന് പറഞ്ഞു കൊണ്ട് അയാൾ സുഖിപ്പീര് നിർത്തി.. വരാം എന്നഹ് പറഞ്ഞു ഞങ്ങൾ അവടെ കടയിൽ നിന്നു പുറത്തേക്ക് ഇറങ്ങി..
അയ്യോ… അമ്മ.. എന്തിനാ ഏട്ടാ ഇത്രയും വില പിടിപ്പു ഉള്ള ഡ്രസ്സ് ഒക്കെ.. സുനിത്ര എന്നെ നോക്കി ചോദിച്ചു.. പിന്നെ തുണി ഉടുക്കാതെ നടക്കാൻ പറ്റുമോടി.. ഹേ.. ഇടുമ്പോ നല്ലതു ഇടണം.. എന്ന് പറഞ്ഞു കൊണ്ട് ഞാൻ അവൾടെ ഷോപ്പിംഗ് ചെയ്തു വാടിയ മുഖത്ത് പതിയെ ഇടത് കൈ കൊണ്ട് തലോടി..