ഗായത്രി എന്റെ അമ്മ 3 [ഗുൽമോഹർ]

Posted by

വരുന്നപോലെ തോന്നി. ഈ ലോകത്തു നിനക്ക് മനസ്സിന് ഏറ്റവും സന്തോഷംതരുന്ന കാഴ്ചയെതാണെന്നു ഒരാൾ ചോദിച്ചാൽ കണ്ണുംപൂട്ടി ഉത്തരം പറയും ഇപ്പോൾ എന്റെ മുന്നിൽ കാണുന്ന ഈ കാഴ്ചയാണെന്നു…
ഈ ഉണ്ണീ ജീവിതത്തിൽ എന്നും പ്രാർത്ഥിക്കുന്നതും ഇതുമാത്രമാണ്. ഈ കാഴ്ചയ്ക്കൊരു മങ്ങലും വരുത്താതെ ജീവിതകാലം വരെ ഇതിങ്ങനെ എന്റെ മുന്നിൽ കണിച്ചുതരണേയെന്നു.നാമം നിർത്താതെത്താനെ കയ്യിലെ കവറുകണ്ടിട്ട് കൂമ്പിയ കൈ സൈഡിലോട്ട് ചലിപ്പിച്ചു കാണിക്കുന്നുണ്ട് ആള്….
അമ്മ പണ്ടേ അങ്ങനെയാണ്…
വിളക്ക് കത്തിച്ചുവയ്ക്കുമ്പോൾ മീനോ, ഇറച്ചിയോ ഒന്നും ഉമ്മറത്തൂടെ കയറ്റില്ല.
കയ്യിലെ ബാഗ് തിണ്ണയിലോട്ട് വച്ചിട്ട് ഷു
ഊരി തിണ്ടിന്റെ സൈഡിൽ കുത്തനെചാരിവച്ചു. പാന്റ് ഒന്ന് കയറ്റിവച്ചു വീട്ടിലിടുന്ന പഴയ ഹവായി ചെരുപ്പുമിട്ട് അടുക്കളപ്പുറത്തോട്ട് നടന്നു. മീൻ അടുക്കളയിൽ വച്ചിട്ട് റൂമിലോട്ട് കയറി ഡ്രെസ്മാറ്റി പഴയൊരു ലുങ്കി എടുത്ത് ഉടുത്തു. അമ്മയുടെ സാരിയുടെ കവർ അമ്മയുടെ റൂമിലെ ബെഡിലോട്ട് വച്ചിട്ട് അടുക്കളയിലോട്ട് നടന്നു. മീൻ കുറച്ചെടുത്തു ഫ്രഡ്ജിലോട്ട് വച്ചിട്ട് ബാക്കിയുള്ളത് ചട്ടിയിലാക്കി വീതനപ്പുറത്തു വച്ചിട്ട് അടുക്കളപ്പുറത്തോട്ട് ഇറങ്ങി. തൊടിയിലോട്ട് ഇറങ്ങിയപ്പോൾ തന്നെ ചാറി നിന്നിരുന്ന മഴ തുള്ളിക്കൊരു കുടംകണക്കെ ആർത്തു പെയ്തു.തോളിലെ തോർത്ത്‌തലയിലൂടെ വേഗത്തിലൊന്നു ചുറ്റി ചാഞ്ഞു നിക്കണ വാഴേടെ തണ്ട് ഒന്നായി മുറിച്ചെടുത്തു അടുക്കളയിലോട്ട് ഓടികയറി.മീൻ മുറിക്കാതെ ഒന്നങ്ങോട്ട് കഴുകിയെടുത്തു പരന്ന മൺചട്ടിയെടുത്തു അടുപ്പത്തു വച്ചിട്ട് വാഴയില അടിയിൽ വച്ചു മീൻ എല്ലാകൂടെ പരാതി അതിലോട്ടു ഇട്ടു. കുറച്ചു വെളിച്ചെണ്ണ മുകളിലങ്ങോട്ട് തൂക്കികൊടുത്തു കുറച്ചു ഉപ്പും കുരുമുളകുപൊടിയുംകുടെ വിതറിഅങ്ങോട്ടിട്ട് ഫ്‌ളൈയിം കുറച്ചുവച്ചിട്ട് അമ്മവരുന്നുണ്ടോയെന്നു നോക്കി മെല്ലെ പുറത്തോട്ടിറങ്ങി ചായിപ്പിലോട്ട് കയറി. ഒളിപ്പിച്ചുവച്ചിരുന്ന മദ്യത്തിന്റ കുപ്പിയെടുത്തു അരയിൽതിരുകി മെല്ലെ അടുക്കളയിലോട്ട് കയറി.ആനി ടീച്ചരോടാണെന്നു തോനുന്നു ഫോണിൽ അമ്മസംസാരിക്കുന്ന സൗണ്ട് അടുക്കളയിലോട്ട് കേൾക്കുന്നുണ്ട്. ഒരു സ്പുണെടുത്തു വെന്ത മത്തി ഒന്നെടുത്തു ഡവാറായിലോട്ട് തട്ടി. പുറത്തു മഴത്തിമർത്തു പെയ്യുകയാണ്.ആഞ്ഞടിക്കുന്ന കാറ്റിനൊപ്പം ഇലഞ്ഞിപൂവിന്റെ മണം ആ പരിസരത്തൊന്നാകെ നിറഞ്ഞു നിൽക്കുന്നുണ്ട്.അടുക്കളപ്പുറത്തു അമ്മ നട്ടിരുന്ന മുളകിന്റെ തൈ ഒന്നാകെ മഴയത്തു ചാഞ്ഞു കിടക്കുകയാണ്. പുറത്തെ കാഴ്ചയിലോട്ട് നോക്കിനിന്നിട്ട് ഒരു ചെറുത് ക്‌ളാസിലോട്ട് ഒഴിച്ചു. ഫ്രഡ്‌ജിൽനിന്നും തണുത്ത വെള്ളവും ഒഴിച്ച്….
മീന്റെ പത്രവും എടുത്തു പുറത്തെ തിണ്ടിനോട് ചാരിയാ അമ്മിതിണ്ടിന്റെ മോളിലോട്ട് എല്ലാകൂടെ വച്ചിട്ട് കയ്യിലെ പെഗ് ഒറ്റ വലിക്ക് തന്നെ ഉള്ളിലോട്ടാക്കി. ആഹാ…..
അടിപൊളി….
.ഒരെണ്ണം അങ്ങോട്ട്‌ അടിച്ചപ്പോൾ തന്നെ ചെറിയൊരു പിടുത്തം വന്നപോലെയായി. ചായിപ്പിന്റെ മോളിലോട്ട് അമ്മ പടർത്തിവിട്ട മത്തന്റെ വള്ളിയിൽനിന്ന് ഒരു കുഞ്ഞുമത്തൻ കാറ്റിനുഉലഞ്ഞ വള്ളിയിൽനിന്നും ഓടിൻപുറതൂന്ന് വെളിയിലോട്ട് തൂങ്ങി നിൽക്കുന്നതും നോക്കി ഒന്നൂടെ അടിച്ചു. മീന്റെ ചെത്തുമ്പാൽ കൈകൊണ്ടു മാറ്റി ഒന്നാകെ വായിലിട്ട് വച്ചിട്ട് ഒരു കടികടിച്ചു. ഹൈ….
സംഭവം ഉഷാറായിട്ടുണ്ട്…
മെല്ലെ അടുക്കളപ്പുറത്തോട്ട് തിരിഞ്ഞു അമ്മ വരുന്നുണ്ടോയെന്നു നോക്കി. എവിടെ ആള് നല്ല ഫോൺവിളിയിലാണ്. മുന്നെണ്ണം അങ്ങോട്ട്‌ അടുപ്പിച്ചു അടിച്ചപ്പോൾ നല്ല സുഖമുള്ളൊരു പിടുത്തമുണ്ട്.മഴ തിമർത്തു പെയ്യുകയാണ്. കാറ്റിനു മഴചാറൽ നെഞ്ചിലെ

Leave a Reply

Your email address will not be published. Required fields are marked *