ഒരു ദിവസം ഷൈനി അവളുടെ കൂട്ടുകാരിയുടെ വെഡിങ് ആനിവേഴ്സറി കൂടുവാൻ സാരി ഉടുത്ത് സുന്ദരി ആയി ഇറങ്ങി ടൗണിൽ എത്തിയതും സുമതിയുടെ കോൾ വന്നു .
ഷൈനി ഇന്ന് നമ്മൾ പറഞ്ഞ കാര്യം നടക്കണം .
അയ്യോ ചേച്ചി ഞാൻ ഒരു സ്ഥലം വരെ അത്യാവശ്യത്തിനു പോകുകയാണ് വേറെ ഒരു ദിവസം പോരേ .
പോരാ ഷൈനി ഇന്ന് നടക്കണം നാളെ വിനോദ് ദൂരെ എവിടെയോ പോകുകയാണ് പിന്നെ രണ്ടു മാസം കഴിഞ്ഞേ വരൂ അതുവരെ കാത്തിരിക്കാൻ എനിക്ക് പറ്റില്ല നീ അവളെ വിളിക്ക് .
ചേച്ചി പെട്ടന്ന് വിളിച്ചാൽ അവൾ വരുമോ ?
വരും ഞാൻ പറയുംപോലെ പറഞ്ഞാൽ അവൾ വരും ..നിന്റെ കൂട്ടുകാരി ഗൾഫിൽ നിന്നും കുറേ സമ്മാനങ്ങളുമായി വന്നിട്ടുണ്ടെന്നും ഇന്ന് കണ്ടില്ലെങ്കിൽ പിന്നെ കാണാൻ കഴിയില്ലെന്നും പറയ് … ഒറ്റക്ക് പോകാൻ മടിയായിട്ടാണെന്നും കൂട്ടിന് വരാൻ ആരും ഇല്ലാത്തത് കൊണ്ടാണെന്നും പെട്ടന്ന് തിരിച്ചു വരാമെന്നും പറയ് അവൾ വരും ..
ഞാൻ നോക്കട്ടെ ചേച്ചീ ..
ഷൈനി കാർത്തുവിനെ വിളിച്ചു . ഒന്നു മടിച്ചെങ്കിലും അവൾ നിർബന്ധിച്ചപ്പോൾ വരാമെന്ന് സമ്മതിച്ചു .
ഷൈനി അവളുമായി സുമതി പറഞ്ഞ വീട്ടിൽ എത്തി . സുമതി താക്കോൽ ഇരിക്കുന്ന സ്ഥലം പറഞ്ഞു കൊടുത്തിരുന്നു . അതെടുത്ത് അവൾ വാതിൽ തുറന്നു .
അവർ അകത്ത് കേറി ..
ഇതെന്താ ചേച്ചി ഇവിടെ ആരും ഇല്ലാത്തത് .. ആ ചേച്ചി എവിടെ ..?
അതോ .. ഈ വീട് അവൾ നേരത്തെ വാങ്ങി ഇട്ടിരുന്നതാ ഞാനാ ഇത് നോക്കിയിരുന്നത് .. അവൾ വന്നുകൊണ്ടിരിക്കുന്നതേ ഉള്ളൂ ഇപ്പൊ എത്തും