അനുരാഗ മധുരാലസ്യം 2 [സ്പൾബർ] [Climax]

Posted by

ടീച്ചറ് രാവിലെ വിളിച്ച് പറയുകയാ വരാൻ പറ്റൂലാന്ന്…

ടീച്ചറുടെ മോന് ഒരു ബൈക്കാക്സിഡന്റ്…

വേറാരേലും കിട്ടോ മാഷേന്ന് എന്നോട്‌ ചോദിച്ചു… “..

 

 

സൗമ്യ കലങ്ങിയ കണ്ണുകളോടെ മാഷിനെ നോക്കി..

ആ വേറൊരാൾ താനായിരിക്കുമെന്ന് അവൾക്കുറപ്പായിരുന്നു…

 

 

“” അവിടെ ശാസ്ത്ര മേള നടക്കുന്ന സ്കൂളിന് തൊട്ടടുത്താണ് സാവിത്രി ടീച്ചറുടെ മോളുടെ വീട്…

അവര് ദുബായിയിലാ…

കുട്ടികളേയും കൊണ്ട് ആ വീട്ടിൽ നിൽക്കാന്നാ വിചാരിച്ചത്…””.

 

 

സൗമ്യ ഇരുന്ന് പുളയുകയായിരുന്നു..

താൻ കൊതിച്ച അവസരം വന്നെത്തിയെന്ന് അവൾക്ക് തോന്നി..

 

 

മറ്റന്നാളാണ് ശാസ്ത്ര മേള..

ഇവിടെ നിന്നും ഒരു മുപ്പത് കിലോമീറ്റർ ദൂരെയാണ്..

നാല് കുട്ടികളേയും കൊണ്ട് പോണം..

ഗോപി മാഷും, സാവിത്രി ടീച്ചറുമാണ് ചുമതലക്കാർ..

തലേന്ന്  തന്നെ പോയി അവരുടെ സ്കൂളിന് അനുവദിച്ച സ്ഥലത്ത് അവരുടെ പ്രദർശന വസ്തുക്കളെല്ലാം സെറ്റ് ചെയ്യണം.. അതിനടുത്താണ് സാവിത്രി ടീച്ചറുടെ മകളുടെ വീട്..

അത് അടച്ചിട്ടിരിക്കുകയാണ്.. മോള് ഭർത്താവിനൊപ്പം ദുബായിലാണ്..

 

 

കുട്ടികളേയും കൊണ്ട് രാത്രി സാവിത്രി ടീച്ചറുടെ മകളുടെ വീട്ടിൽ നിൽക്കാനാണ് തീരുമാനിച്ചത്..

അത് സാവിത്രി ടീച്ചറുടെ ഐഡിയയാണ്..

ശാസ്ത്ര മേള നടക്കുന്ന സ്കൂളിൽതന്നെ കിടക്കാനുള്ള സൗകര്യമുണ്ട്..

എന്നാലും തൊട്ടടുത്ത് വീടുള്ളത് കൊണ്ട് അവിടെകിടക്കാം എന്നാണ് തീരുമാനം..

 

 

രാവിലെയാണ് സാവിത്രി ടീച്ചർ വിളിച്ച് മോന് ആക്സിഡന്റ് പറ്റിയ വിവരം പറയുന്നത്..

Leave a Reply

Your email address will not be published. Required fields are marked *