സുമിത്രക്കും ആ പേടിയുണ്ടായിരുന്നത് കൊണ്ട് സുപ്രിയയുടെ ഡൽഹിയിലേക്കുള്ള പോക്കിനെ അവളും എതിർത്തില്ല…
നാട്ടിലെ കാര്യങ്ങൾ ഓർത്ത് അവൾ ദുഃഖിച്ചിരുന്നു.. എസ്റ്റേറ്റും സ്വത്തുക്കളും പൂർണമായി ദേവരാജിന്റെ ഭരണത്തിൽ ആകുന്നത് അവൾ അറിഞ്ഞു..
അച്ഛന്റെ നിസ്സഹായവസ്ഥ.. ആരും തങ്ങളെ സഹായിക്കാനില്ല എന്ന ചിന്ത.. അമ്മയെയും അനിയത്തിയെയും ഓർത്തുള്ള ആകുലത.. കഴിഞ്ഞ മൂന്നു വർഷം സുപ്രിയക്ക് മാനസിക സംഘർഷങ്ങളുടേതായിരുന്നു…
അതിനിടയിലാണ് വിജയന്റെ വരവ് അവൾ അറിഞ്ഞത്..
അച്ഛൻ മണ്ടത്തരമാണ് കാണിച്ചത് എന്ന് ആദ്യമൊക്കെ സുപ്രിയക്ക് തോന്നിയിരുന്നു..
ഒരാൾക്ക് തനിയെ ദേവരാജിനെ നേരിടാൻ കഴിയുമെന്ന് അവൾ കരുതിയില്ല…
ഒന്നെങ്കിൽ അയാളെ തല്ലി ഓടിക്കും.. ഇല്ലങ്കിൽ കൊന്ന് കൊക്കയിൽ തള്ളും എന്നാണ് അവൾ കരുതിയത്..
പിന്നീട് എസ്റ്റേറ്റിൽ നടക്കുന്ന സംഭവങ്ങൾ അറിയുംതോറും വിജയനിൽ അവൾക്ക് പ്രതീക്ഷ ഉണ്ടാകാൻ തുടങ്ങി…
അനുജത്തി സുമിത അയക്കുന്ന കത്തുകളിൽ കൂടി അവൾ വിജയന്റെ പ്രവർത്തനങ്ങൾ അറിയുന്നുണ്ടായിരുന്നു..
ഞങ്ങളെ വെറുത്തിരുന്ന ചേച്ചിയെ ദേവരാജിൽ നിന്നകറ്റി തങ്ങളുടെ ഭാഗത്ത് കൊണ്ടുവന്നത് അറിഞ്ഞ് സുപ്രിയ അത്ഭുതപ്പെട്ടു…
നേരിൽ കണ്ടില്ലെങ്കിലും സുമിതയുടെയും അമ്മ സുമിത്രയുടെയും വിവരണങ്ങളിൽ
നിന്നും വിജയന്റെ ഏകദേശ രൂപം അവളുടെ മനസ്സിൽ പതിഞ്ഞിരുന്നു…
സുമിത്ര അറിയാത്ത ഒരുകാര്യം കൂടി സുമിത ചേച്ചിയെ അറിയിച്ചിരുന്നു..
അത് വിജയനും സുമിത്രയുമായുള്ള ബന്ധമായിരുന്നു..
സുമിത്രയും ശേഖരനും വിജയനും ശ്രദ്ധിച്ചില്ലങ്കിലും സുമിത എല്ലാം മനസിലാക്കുന്നുണ്ടായിരുന്നു..