ആങ്ങളയുടെ കൂടെ ഫോട്ടോഷൂട്ട്‌ [അർജുൻ രതീഷ്]

Posted by

അവൻ:അല്ല ഇങ്ങനെയാണോ വരുന്നേ? ഇതാണോ ഫോട്ടോഷൂട്ട് എടുക്കേണ്ടത്

നിനക്ക് പിന്നെ എന്താണ് വേണ്ടത് ഇതുതന്നെ പോരെ

അങ്ങനെയാണേൽ ചേച്ചി തന്നെ അങ്ങ് എടുക്കു കഷ്ടപ്പെട്ട് ഉണ്ടാക്കി വെച്ചേക്കുന്നതെല്ലാം പോകും, ചേച്ചി പോയി വേറെ ഡ്രസ്സ്‌ വെല്ലോം ഇട്ട് വാ, രണ്ട് മൂന്നെണ്ണം എടുത്തോ ചേഞ്ച്‌ ചെയ്തു എടുക്കാം, പിന്നെ എവിടാ ലൊക്കേഷൻ?

എല്ലാം കേട്ട് ഞാൻ വണ്ടർ അടിച്ചു നിന്നു,

എടാ അങ്ങനെ ഒന്നും ഞാൻ പ്ലാൻ ചെയ്തിട്ടില്ല.. എന്നാ വിളിച്ചപ്പോൾ പറയേണ്ടാരുന്നോ, നിന്റെ അറിവിൽ നല്ല ലൊക്കേഷൻ ഉണ്ടോ, അവിടെ ചേഞ്ച്‌ ചെയ്യാനുള്ള സൗകര്യം ഉണ്ടാകുമോ, ഏതൊക്കെ ടൈപ്പ് ഡ്രസ്സ്‌ ആണ്‌ വേണ്ടത്.. ഇങ്ങനെ കുറെയധികം ഞാൻ ഒറ്റശ്വാസത്തിൽ ചോദിച്ചു
അവൻ ബൈക്ക് സ്റ്റാൻഡിൽ വെച്ച്, തോളിൽ ഉണ്ടായിരുന്ന ബാഗിൽ നിന്നും ടാബ്‌ എടുത്ത് ഓപ്പൺ ചെയ്ത് കുറെ ഫോട്ടോസ് കാണിച്ചു..എല്ലാം നല്ല ലൊക്കേഷൻ, നല്ല കോസ്റ്റും കൂടാതെ നല്ല അടിപൊളി ഫോട്ടോസും… ഞാൻ മിണ്ടാനാകാതെ നിന്നു പോയി…

ഹലോ എന്താ ആലോചിക്കുന്നേ..? പെട്ടന്ന് പറ..

എടാ പൊട്ടാ ഞാൻ പ്ലാൻ ചെയ്തിട്ടില്ലെന്നു പറഞ്ഞില്ലേ, ഇത്രയൊക്കെ ആയില്ലേ ഞാൻ എന്റെ കയ്യിലുള്ള കുറച്ച് നല്ല ഡ്രസ്സ്‌ എടുക്കാം, ലൊക്കേഷൻ നീ തീരുമാനിക്ക്.. സാഹചര്യം ഒക്കെ okay ആണേൽ ചേഞ്ച്‌ ചെയ്തൊക്കെ എടുക്കാം..

അവൻ താടിക്ക് കയ്യും കൊടുത്തു കൊണ്ട് പറഞ്ഞു.

എന്നാ ശെരി നേരെ എന്റെ വീട്ടിൽ പോയി എന്റെ കയ്യിലുള്ള കുറച്ച് ഐറ്റംസ് എടുക്കാം, നല്ലൊരു ലൊക്കേഷൻ ഉണ്ട് വരാൻ കുറച്ച് ലേറ്റ് ആകും, വല്യമ്മച്ചിയോട് പറഞ്ഞിട്ട് വരൂ..

Leave a Reply

Your email address will not be published. Required fields are marked *