അച്ഛൻ വന്നോടി.. വാതിൽ തുറന്നു കിടക്കുന്നു.. അംബിക തന്റെ റൂമിലേക്ക് നോക്കി ചോദിച്ചു.. ആാാ അമ്മു കൈ മലർത്തി.. ഏട്ടൻ എന്തിയെ അമ്മേ.. ആ അവിടെ എവിടേലും കാണും.. അംബിക ഒഴുക്കൻ മട്ടിൽ പറഞ്ഞു കൊണ്ട് .ഏട്ടാ.. രാജേട്ടാ.. വന്നോ.. എന്ന് ചോദിച്ചു കൊണ്ട് റൂമിനു അടുത്തേക്ക് നടന്നു.. ചെന്നപ്പോ ആണ് വാതിൽ മലർക്കേ തുറന്നു കൊണ്ട് രാജൻ പുറത്തേക്ക് ഇറങ്ങി വന്നത്..
ആ ഏട്ടൻ എപ്പോ വന്നു.. വാ ചായ തരാം അംബിക പറഞ്ഞു.. ഞാൻ ഇപ്പൊ വന്നു കേറീതെ ഒള്ളു.. എന്താ ടീച്ചറെ ഗൗരവം.. രാജൻ അമ്മുന്റെ അടുത്തു വന്നു അവൾടെ തോളിൽ കൂടി കൈ ഇട്ട് അവളെ അരികിലേക്ക് ചേർത്ത് പിടിച്ചു ചോദിച്ചു.. ഓഹ്.. മോളെ പുന്നാരിക്കുവാ.. അവൾക്കേ അവടെ ചേട്ടനെ കാണണം പോലും കണ്ടില്ല.. അംബിക കളിയായി പറഞ്ഞു.. കണ്ടോ അച്ചേ അമ്മ കളിയാക്കുവാ എന്നെ.. അമ്മു ചിണുങ്ങി കൊണ്ട് ഷർട്ട് ഇടാത്ത രാജന്റെ നെഞ്ചിലെക്ക് മുഖം ചേർത്ത് കൊണ്ട് പറഞ്ഞു. ആഹാ.. എന്റെ മോളെ കളിയാക്കുന്നോ.. അച്ഛാ അവൾക്ക് അടി കൊടുത്തോളാം.. അല്ല അർജുൻ എപ്പോളാ വന്നത്.. കാർ മുറ്റത്തു കിടക്കുന്നതു കണ്ടു.. ആളെ കണ്ടില്ല..
ഞാൻ അടുക്കളയിൽ പോയപ്പോ ഹാളിൽ ഉണ്ടാരുന്നു.. പിന്നെ ഞാൻ കണ്ടില്ല… ചിലപ്പോ അമ്മയും മോനും കൂടി പുറത്തോട്ട് ഇറങ്ങി കാണും.. ചേച്ചി അടങ്ങി ഇരിക്കുന്ന സ്വഭാവക്കാരി അല്ലല്ലോ.. അംബിക പറഞ്ഞു.. ആരെടെ കാര്യാ നീ പറയുന്നേ അംബികേ.. രാജൻ ഒന്നും അറിയാത്ത പോലെ ചോദിച്ചു.. ചേട്ടാ .. സുലോചന ചേച്ചി വന്നിട്ടുണ്ട് അർജുന്റെ കൂടെ അംബിക പറഞ്ഞു..