ചേച്ചി.. ചായ കൊണ്ട് പോയ ആളെ കാണുന്നില്ലാലോ..? എന്തിയെ.. ആ വഴി പോയോ.. രണ്ടും.. അംബിക സുലോചനയെ നോക്കി ചോദിച്ചപ്പോൾ അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.. അറിയില്ല അംബികെ.. ആ കുരുത്തം കെട്ടവൻ അതും ചെയ്യും ചിലപ്പോ.. ഞാൻ ഒന്ന് പോയി നോക്കിട്ട് വരാം എന്ന് പറഞ്ഞു.. അംബിക അമ്മുവിന്റെ റൂമിനു അടുത്തേക്ക് അടുക്കളയിൽ നിന്നു പോയി.. സുലോചന അപ്പൊ രാത്രി കഴിക്കാൻ ഉള്ള ആഹാരം ഉണ്ടാക്കി കൊണ്ടിരിക്കുവാരുന്നു… നേരത്തെ വെച്ചാൽ അത്രയും ജോലി കുറഞ്ഞു കിട്ടുമല്ലോ…
അംബിക അമ്മുന്റെ റൂമിനു അടുത്തു ചെന്നു വാതിൽ അടഞ്ഞു കിടക്കുന്നു.. അംബിക അമ്മുന്റെ വാതിലിൽ തുറക്കാൻ ആഞ്ഞതും അച്ചു റൂമിൽ നിന്നു പുറത്തേക്ക് വന്നു.. അമ്മേ.. ഞാൻ പുറത്ത് വരെ പോയിട്ട് വരാം.. ആ ഒത്തിരി താമസിക്കല്ലേ… ഇല്ല അമ്മേ… അച്ചു പറഞ്ഞു.. അംബിക വാതിൽ തുറന്നു അമ്മുവേ… എന്ന് അകത്തേക്ക് നോക്കി വിളിച്ചപ്പോ കാണുന്നത്.. അർജുന്റെ നെഞ്ചിൽ തല വെച്ചു കിടക്കുന്ന അമ്മുനെയാണ്.. അവളുടെ തല മുടി അർജുന്റെ ദേഹത്തു പടർന്നു കിടക്കുന്നു. അംബിക വിളിച്ചപ്പോ അമ്മു തല പൊക്കി മയക്കത്തിൽ ഒന്ന് നോക്കി.. പിന്നെ പഴയാ പടി അർജുന്റെ നെഞ്ചിലേക്ക് വീണു അവനെ വരിഞ്ഞു മുറുക്കി കിടന്നു..
മകളുടെയും മരുമകന്റെയും റൂമിൽ അങ്ങനെ വന്നു നോക്കിയതിൽ അംബികയ്ക്ക് നാണം വന്നു.. വരേണ്ടിയിരുന്നില്ല..ശോ.. അംബിക സ്വയം പറഞ്ഞു കൊണ്ട് വാതിൽ ചാരി.. ഈ പിള്ളേർക്ക് വാതിൽ അടച്ചു കുറ്റി ഇട്ട് ഇതൊക്കെ ചെയ്താൽ എന്താ.. എന്ന് പറഞ്ഞു കൊണ്ട് അംബിക അടുക്കളയിലേക്ക് തിരികെ പോയി.. എന്തായി അംബികേ.. ഉണ്ടോ രണ്ടും മുറിയിൽ.. സുലോചന അംബികയോട് ചോദിച്ചു.. ഉറക്കമാ ചേച്ചി.. രണ്ടും.. അംബിക അതും പറഞ്ഞു കൊണ്ട് ബാക്കി ജോലി ഒക്കെ ചെയ്തു കൊണ്ടിരുന്നു സുലോചനായോട് ഒപ്പം..