ഇത് പറഞ്ഞപ്പോൾ എന്റെ കണ്ണ് അറിയാതെ നിറഞ്ഞു. അവളും കരഞ്ഞു.. കുറച്ചു നേരം ഇരുന്ന ശേഷം അവളും പോയി..
അങ്ങനെ ജോയോടുള്ള സ്നേഹവും ഉള്ളിലൊതുക്കി, ജോ എനിക്ക് കെട്ടി തന്ന താലിയും എനിക്ക്സമ്മാനിച്ച കുഞ്ഞിനേയും നെഞ്ചോട് ചേർത്ത പിടിച്ചു സ്നേഹിച്ചു വളർത്തി എന്റെ ദിവസങ്ങൾ ഞാൻ തള്ളി നീക്കി..
ജോയെ മിസ്സ് ചെയ്യുമ്പോൾ ഞാൻ എന്റെ മോളെ എടുത്തുകൊണ്ടു വന്നു കുറെ ഉമ്മ വെയ്ക്കും.. ആ കണ്ണുകൾ.. അത് മതി എനിക്ക് എന്നും ജോയെ ഓർക്കാൻ…
എന്റെ വിഷമങ്ങളും.. പരാതികളും എല്ലാം വീണ്ടും എന്നിലും ആ കായലിലും മാത്രമായി ഒതുങ്ങി… എന്റെ വിതുമ്പലുകൾ ആ കായലിലെ ഓളത്തിൽ അലതല്ലി എങ്ങോട്ടാ അലിഞ്ഞു ചേരുന്നുണ്ടായിരുന്നു….
30 വർഷം ജീവിച്ചിട്ടും കിട്ടാതിരുന്ന സന്തോഷവും സ്നേഹവും വെറും 1 വർഷം കൊണ്ട് ജോ എനിക്ക് തന്നു.. അത് മതി എന്നും ജോയെ ഓർക്കാൻ… ഒരു പക്ഷെ ഒന്നിച്ചിരുന്നേൽ ഒരുപാട് മനോഹരം ആയിരുന്നേനെ അതാകും ദൈവം രണ്ടു പേരെയും രണ്ട് വഴിക്കാക്കിയത്..
എന്നെങ്കിലും ഞാൻ ഈ ചെയ്തതും അനുഭവിച്ചതും ഒക്കെ ജോയ്ക്ക് വേണ്ടി ആയിരുന്നു എന്ന് ജോ തിരിച്ചറിയുമായിരിക്കും.. പക്ഷെ അപ്പോഴേക്കും അടുക്കാൻ പറ്റാത്തരെയും ദൂരേക്ക് ഞങ്ങൾ അകന്നിട്ടുണ്ടാകും… പക്ഷെ ഞാൻ ചതിച്ചിട്ടില്ല എന്നേലും എന്റെ ജോ അറിയുമല്ലോ.. ആ ഒരു ദിവസം എന്നേലും വരുമെന്ന പ്രേതീക്ഷയിൽ ആണ് ഞാൻ…
ഇന്നും ജോയോടൊപ്പമുണ്ടായിരുന്ന ആ സുന്ദരമായ ഓർമകളിൽ ഞാൻ ജീവിക്കുന്നു.. ഒപ്പം എന്റെ ജോമോളും..