ചേച്ചി : ലേറ്റ് ആകും അല്ലെ
ഞാൻ: മ്മ്
ചേച്ചി : വിളിച്ചു പറഞ്ഞാ മതി
ഞാൻ : ശെരി
അങ്ങനെ ആ ചേച്ചി ഇറങ്ങി.. ഇതായിരിക്കും സുധ ചേച്ചി..
കുറെ നേരം ഞാൻ ആ ഫാനിന്റെ ചുവട്ടിൽ ഇരുന്നു.. ഇടയ്ക്ക് കുഞ്ഞു കരഞ്ഞു മോളെ എടുത്തു പാൽ കൊടുത്തു അവളും എന്റെ കയ്യിൽ ഇരുന്നിറങ്ങി.. മോളെയും വെച്ചു കൊണ്ട് ഞാൻ ആ ഹാളിൽ അങ്ങനെ ഇരുന്നു കഴിഞ്ഞ കാലങ്ങൾ ആലോചിച്ചിരുന്നു ജോ, ഞങ്ങളുടെ സന്തോഷം, താലി കെട്ടിയത്, പൈലറ്റ് യൂണിഫോം., പിന്നെ ഇപ്പോൾ കല്യാണം… ഞാൻ എല്ലാം ഓർത്തെടുത്തു പഴയതു പോലെ ആയി.. പിന്നെ കുഞ്ഞിനെ കൊണ്ട് കിടത്തി.. ഞാൻ എന്തൊക്കെയോ കാട്ടി കൂട്ടി..
ദിവസങ്ങൾ കഴിഞ്ഞു പോയി ജോയുടെ കല്യാണ date അടുത്തു, ഞാൻ എന്തായാലും പോകാൻ തന്നെ തീരുമാനിച്ചു ഇവിടെ തൊട്ടടുത്തുള്ള ഒരു അമ്പലത്തിൽ വെച്ചാണ് കല്യാണം.. അങ്ങനെ ഞാനും എന്റെ മോളും സിതാരയും കൂടി കല്യാണത്തിന് പോയി.. കല്യാണത്തിന് മുഹൂർത്തതിന് മുന്നേ തന്നെ ഞങ്ങൾ ജോയെ പോയി കണ്ടു… അന്നാണ് ജോ തന്റെ മകളെ നേരിട്ട് കാണുന്നത്.. കണ്ട ഉടനെ ജോ മോളെ എന്റെ കൈയിൽ നിന്നും വാങ്ങി.. കുറച്ചു നേരം ജോ മോളെ കളിപ്പിച്ചു സ്വന്തം മകൾ ആണ് എന്നറിയാതെ ജോ ഞങ്ങളുടെ കുഞ്ഞിനെ കളിപ്പിച്ചു പിന്നെ തിരക്കായത് കൊണ്ട് ഞങ്ങൾ കുഞ്ഞിനേയും വാങ്ങി പുറത്തിരുന്നു.. ജോയും സിതാരയും തമ്മിൽ സംസാരിച്ചു എന്നല്ലാതെ ഞങ്ങൾ തമ്മിൽ ഒന്നും പറഞ്ഞില്ല.. കല്യാണത്തിന്റെ സമയം ആകുന്നതിനു മുന്നേ തന്നെ ഞങ്ങൾ തിരിച്ചു പോവുകയും ചെയ്തു..