ഞാൻ സിതാരയെ വിളിച്ചു.. എനിക്ക് സന്തോഷവും അഭിമാനവും എന്തൊക്കെയോ ഉള്ള ഒരു ഫീൽ..
ഞാൻ : hello ഡീ ജോ ജോയിൻ ചെയ്തോ
സിതാര : മ്മ്.. ഇന്ന് കേറും
ഞാൻ : സന്തോഷമായി
സിതാര : നിനക്കെങ്ങനെ പറ്റുന്നടി.. ആ കൊച്ചു നി പറഞ്ഞ ഒരോ കാര്യങ്ങളും ഓർത്തു വെച്ചേക്കുന്നത്.. അത് നിന്നെ മറക്കും എന്നെനിക്ക് തോന്നുന്നില്ല
ഞാൻ : മറക്കും.. മറന്നില്ലേലും എന്റെ ആഗ്രഹം പോലെ വേറെ കല്യാണം കഴിക്കും.. കാര്യം ജോയുടെ അമ്മ.. ആ അമ്മയ്ക്കു വേണ്ടി ആ കൊച്ചു എന്തും ചെയ്യും..
സിതാര : ശെരി.. എനിക്ക് സംസാരിക്കാൻ ഉള്ള മൂഡില്ല..
ഞാൻ : നി വരില്ലേ?
സിതാര : മ്മ്..
അവൾ ഫോൺ കട്ട് ചെയ്തു പോയി.. പിന്നെയും കുറെ നാൾ കടന്നു പോയി..ഇടയ്ക്ക് അവൾ എന്റെ മോൾക്ക് ഒരു സ്വർണ കമ്മൽ കൊണ്ട് കൊടുത്തു ജോ കൊടുത്തതാണ് എന്ന് എനിക്ക് മനസ്സിലായി പക്ഷെ ഞാൻ ഒന്നും പറഞ്ഞില്ല..എന്റെ കുഞ്ഞു വളർന്നു തുടങ്ങി.. എന്റെ ജോയെ സ്നേഹിക്കും പോലെ ഞാൻ അവളെയും സ്നേഹിച്ചു.. പിന്നെ അവൾ മാത്രമായി എന്റെ ലോകം.. ചേട്ടന്റെ കാര്യം വരെ ഞാൻ ഓർക്കാറില്ല…
അങ്ങനെ കുറെ നാളുകൾ കഴിഞ്ഞു സിതാര ഒരിക്കൽ എന്റെ വീട്ടിൽ വന്നു എന്റെ ചെവിയിലോട്ട് ഫോൺ വെച്ചു തന്നു..
ഞാൻ : hello..
അപ്പുറത്തെ തലയ്ക്കു നിന്നും ഒരു hello കേട്ടു.. അതെ ജോ.. എന്റെ നെഞ്ചിൽ ഒരു പിടച്ചിൽ അനുഭവപ്പെട്ടു..
ജോ : കേൾക്കുന്നുണ്ടോ hello
ഞാൻ : മ്മ് പറഞ്ഞോളൂ കേൾക്കാം.