ഞാൻ : കാണിച്ചോ
സിതാര : മ്മ്
ഞാൻ : എന്ത് പറഞ്ഞു
സിതാര : ഒന്നുമില്ല
ഞാൻ : നിനക്കെന്ത് പറ്റി
അവൾ അതിനുത്തരം ഒന്നും പറയാതെ അവൾ അവളുടെ ഫോണിൽ ഒരു ഫോട്ടോ കാണിച്ചു.. ജോ.. വീഡിയോകോള്ളിൽ അവൾ സ്ക്രീൻ ഷോട്ട് എടുത്തതാണ്.. ജോയുടെ കണ്ണും നിറഞ്ഞിരിക്കുന്നു..
ഞാൻ : ആ കൊച്ചു എന്തിനാ കരയുന്നത്
സിതാര : എനിക്കരീല്ല.. കോപ്പ് ഒന്നും വേണ്ടായിരുന്നു.. രണ്ടും കൂടി ഇപ്പോൾ എന്റെ സ്വസ്ഥത കൂടി കളഞ്ഞു….
അങ്ങനെ വീണ്ടും കുറച്ചുനാളുകൾ കഴിഞ്ഞു.. ജോയുടെ ജോലി ഒക്കെ റെഡി ആയി.. അതും സിതാര വഴി ഞാൻ അറിഞ്ഞു.. ഇത് പറയാൻ ആയിരിക്കണം എന്നെ ഒരുപാട് വിളിച്ചിരുന്നു…. കുറച്ചു ഡേയ്‌സ് കഴിഞ്ഞു സിതാര എനിക്കൊരു പിക് അയച്ചു തന്നു കൂടെ ഒരു ഫോർവേഡഡ് വോയിസ് മെസ്സേജ്..
ജോ ആണ്.. പൈലറ്റ് യൂണിഫോമിൽ നിക്കുന്ന പിക്.. എനിക്ക് അത് കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി.. ജോയുടെ ഏറ്റവും വലിയ ആഗ്രഹം അത് നടന്നു.. പിന്നെ ഉള്ള വോയിസ് മെസ്സേജ്…
” വിനു.. എന്റെ ഒരാഗ്രഹം നടന്നു അന്ന് നി പറഞ്ഞ പോലെ ഞാൻ യൂണിഫോമിൽ നിക്കുന്ന പിക് ആദ്യം നിനക്കാണ് ഞാൻ അയച്ചത് നി ബ്ലോക്ക് ചെയ്തേക്കുന്നത് കൊണ്ട് ആണ് ഞാൻ ഇങ്ങനെ ചെയ്തത്…. അന്ന് എന്റെ കൂടെ നി പറഞ്ഞത് ഓർമ്മയുണ്ടോ പൈലറ്റിന്റെ ഭാര്യ എന്ന് നിനക്ക് പറയണം എന്ന് ഇനി അത് ധൈര്യമായിട്ട് പറയാം .. നിനക്കും മോൾക്കും സുഖം ആണ് എന്ന് വിശ്വസിക്കുന്നു… രണ്ടു പേർക്കും ഉമ്മാാാ….. മെസ്സേജ് അയച്ചത് ബുദ്ധിമുട്ട് ആയെങ്കിൽ സോറി…. “