കുഞ്ഞിന് പാൽ കൊടുത്തു ഉറക്കിയിട്ട് അമ്മയോട് പറഞ്ഞു ഞാനും സിതാരയും കൂടി കായൽ ഭാഗത്ത് ചെന്നിരുന്നു..
സിതാര : ഡീ ഒരു കാര്യം ഉണ്ട്.. എന്നെ ഇന്ന് ജോ വിളിച്ചു.. നിന്റെ കുഞ്ഞിന്റെ കാര്യം ഒക്കെ ചോദിച്ചു
ഞാൻ : മ്മ് എന്നിട്ട്.
സിതാര : ആ കൊച്ചിനും കുഞ്ഞിനെ കാണണം എന്ന്.. ഇങ്ങോട്ട് ഒന്നു വന്നോട്ടെ എന്ന്..
ഞാൻ : വേണ്ട.. ഇനി കാണണ്ട.. അത് ശെരിയാവില്ല.. ഞാൻ എങ്ങനേലും ആണ് പിടിച്ചു നിക്കുന്നത് ആ കൊച്ചു വന്നാൽ പിന്നെ ശെരിയാകില്ല
സിതാര : എങ്കിലും കഷ്ടം അല്ലേടി.. ആ കൊച്ചിന്റെ കൂടി അല്ലെ
ഞാൻ : അത് ജോ അറിഞ്ഞില്ലല്ലോ.. അറിയണ്ട
സിതാര : എന്നാലും..
ഞാൻ : നി ആയിട്ടൊന്നും പറയരുത്
സിതാര : എന്തിനാ പറേണത് ആ കണ്ണ് കണ്ടോ.. അത് കണ്ടിട്ട് എനിക്ക് പോലും സഹിക്കാൻ പറ്റുന്നില്ല
ഞാൻ : എനിക്ക് ജീവിതകാലം മൊത്തോം ഓർക്കാനും സ്നേഹിക്കാനും എന്റെ മോളു മതി..
അങ്ങനെ പറഞ്ഞു കൊണ്ടിരുന്നപ്പോൾ തന്നെ അവളെ ജോ വിളിച്ചു…
കട്ട് ചെയ്യാൻ ഞാൻ പറഞ്ഞു എങ്കിലും അവൾ എടുത്തു എന്തൊക്കെയോ മാറി നിന്ന് സംസാരിച്ചു.. ശേഷം
സിതാര : ഡീ ആ കൊച്ചിനെ ഒന്നു video കാൾ എങ്കിലും ഒന്നു ചെയ്ത് കാണിക്കാൻ.. കഷ്ടം അല്ലേടി
ഞാൻ : വേണ്ട
സിതാര : ഇപ്പോൾ മോൾ ഉറങ്ങിയല്ലേ ഞാൻ കാണിച്ചോളാം നി വരണ്ട..
ഞാൻ : എന്തെങ്കിലും ചെയ്യ്..
അവൾ അകത്തേക്ക് കയറി ജോയെ വീഡിയോകള് ചെയ്തു കുഞ്ഞിനെ കാണിച്ചു.. കുറച്ചു കഴിഞ്ഞു അവൾ എന്റെ അടുത്തേക്ക് വന്നു അവളുടെ മുഖതും വല്ലാത്ത വിഷമം..