ഞാൻ വെട്ടം വീഴുന്നത് മുതൽ ഇരുട്ടുന്നത് വരെ ആ കായൽ ഭാഗത്ത് ആയിരിക്കും.. കഴിക്കുന്നതും വിശ്രമിക്കുന്നതും എല്ലാം അവിടെ.. നിറ വയറുമായി ഞാൻ എന്റെ വിഷമങ്ങൾ ആ കായലിനോട് പറയും.. എന്റെ വിഷമങ്ങൾ ആ ഓളങ്ങളിൽ അലതല്ലി ഇല്ലാതാകും.. ഇടയ്ക്ക് ഇപ്പോഴൊക്കെയോ ജോയുടെ മിസ്സ്ഡ് കാൾ നോട്ടിഫിക്കേഷൻ വന്നിട്ടുണ്ടായിരുന്നു.. ഞാൻ ഒന്നും തിരക്കാണ് പോയിട്ടില്ല.. സിതാരയെ വിളിച്ചു കാര്യങ്ങൾ അറിയുന്നുണ്ടായിരിക്കും..
അങ്ങനെ ആ ദിവസം എത്തി.. എന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.. ജോയുടെ ആഗ്രഹം പോലെ തന്നെ എനിക്കൊരു പെൺകുഞ് പിറന്നു…. എന്തൊക്കെയോ കോംപ്ലിക്കേഷൻസ് ഉണ്ടായിരുന്നു എങ്കിലും കുഞ്ഞു സേഫ് ആണ്.. എനിക്ക് ബോധം വീണപ്പോൾ ഞാൻ എന്റെ കുഞ്ഞിനെ കണ്ടു.. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുണ്ടാക്കിയ നിമിഷം.. പക്ഷെ ആ സന്തോഷം അതെനിക്ക് അധിക നേരത്തേക്ക് കിട്ടി ഇല്ല കാരണം ആ കണ്ണുകൾ… എന്റെ ജോയുടെ അതെ കണ്ണുകൾ.. അത് കാണും തോറും വീണ്ടും ജോയെ ആഗ്രഹിക്കാൻ തുടങ്ങി.. അങ്ങനെ വീണ്ടും ദിവസങ്ങൾ കഴിഞ്ഞു പോയി.. ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്ക് മാറി.. എല്ലാരും കുഞ്ഞിനെ കാണാൻ വന്നു.. സിതാരയും വന്നു.. അവൾ എന്റെ കുഞ്ഞിനെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞത് ഞാൻ കണ്ടു കാരണം ആ കണ്ണുകൾ തന്നെ….
അങ്ങനെ വീണ്ടും ദിവസങ്ങൾ കടന്നു പോയി മോളുടെ പേരിടീൽ ചടങ്ങ് ഒക്കെ വന്നു…. ചേട്ടൻ മോൾക്ക് ജ്യോതി എന്ന് പേരിട്ടു.. വീട്ടിൽ ജോമോൾ എന്ന് വിളിക്കും അത് ഞാൻ ആണ് ഇട്ടത്.. ജോയുടെ മോൾ അല്ലെ ജോമോൾ.. അങ്ങനെ ചടങ്ങു ഒക്കെ കഴിഞ്ഞു അതികം വൈകാതെ ഞാൻ വീണ്ടും ചേട്ടന്റെ വീട്ടിലേക്ക് വന്നു കൂടെ അമ്മയും ഉണ്ട്….. സിതാരയും വരാറുണ്ട് ഒരിക്കൽ അവൾ വന്നു കുറച്ചു സംസാരിക്കാൻ ഉണ്ട് എന്ന് പറഞ്ഞു..