ഞാൻ : ഞാൻ പറഞ്ഞില്ലേ സിതരെ.. ആ കൊച്ചു എന്നെ അത്ര മാത്രം സ്നേഹിക്കുന്നുണ്ട്.. ഞാൻ കാരണം അതിന്റെ ജീവിതം നശിക്കരുത്…. ഇല്ല ഇനി എന്ത് വന്നാലും ഞാൻ വിളിക്കില്ല..
സിതാര : മ്മ്.. ഞാനും പറഞ്ഞു പ്രെഗ്നന്റ് ഒക്കെ ആയി അവൾക്ക് ഇനി സാറിനെ അങ്ങനെ ഒക്കെ സ്നേഹിക്കാൻ പറ്റില്ല പതിയെ എല്ലാം മറക്കാൻ.. അപ്പോൾ ആ കൊച്ചും കരഞ്ഞു..
ഞാൻ : മ്മ് കരയട്ടെ.. കരഞ്ഞു കരഞ്ഞു എന്നെ വെറുക്കട്ടെ.. എന്നെ ശപിക്കാത്തിരുന്ന മതി.
സിതാര : നി ഈ അനുഭവിക്കുന്നത് ഒക്കെ ആ കൊച്ചിന് വേണ്ടി അല്ലെ.. വേണ്ട നമുക്ക് ഈ ടോപ്പിക്ക് വിടാം..
അങ്ങനെ അവൾ ഇടയ്ക്ക് വരാറുണ്ട്.. മാസങ്ങൾ കഴിഞ്ഞു പോയി.. എന്റെ വയറും വലുതായി തുടങ്ങി.. ഇതിനിടയിൽ പതിയെ ഞാൻ നോർമൽ ലൈഫിലോട്ട് പോയി തുടങ്ങി.. പൂർണമായും മറന്നു എന്നല്ല.. എല്ലാരുടെയും മുന്നിൽ എന്റെ സങ്കടത്തെ പിടിച്ചു നിർത്താൻ ഞാൻ ശീലിച്ചു… എങ്കിലും ചില ദിവസങ്ങളിൽ എല്ലാം കൈ വിട്ടുപോകും അപ്പോൾ ഇതിന്റെ എല്ലാംകൂടി ഒരുമിച്ച് പുറത്തേക്ക് വരും..
അങ്ങനെ എന്റെ വയറ്റുപൊൻകാല ഒക്കെ കഴിഞ്ഞു എന്നെ എന്റെ വീട്ടിലേക്ക് കൊണ്ട് പോയി.. സത്യം പറഞ്ഞാൽ ഇവിടെ ഒറ്റയ്ക്ക് നിക്കുന്നതിലും പ്രോബ്ലം ആയിരുന്നു എന്റെ വീട്.. എനിക്ക് ഒരു പ്രൈവസി ഇല്ല.. ഒന്നു കരയാൻ വയ്യ.. അതിലുപരി എന്റെയും ജോയുടെയും ഓർമ്മകൾ ഉള്ള ആ മുറി.. പിന്നെ എന്റെ വേദനങ്ങൾ എല്ലാം മായിച്ചു കളയുന്ന എന്റെ കായൽ വാരം.. അതൊക്കെ എനിക്ക് വല്ലാതെ മിസ്സ് ചെയ്യുന്നു.. പതിയെ എനിക്ക് വിഷാദ്ധ രോഗം പിടി പെട്ടു.. ആരോടും സംസാരിക്കാൻ ഒന്നിനും പറ്റുന്നില്ല.. എന്റെ നിർബന്ധ പ്രീകാരം വീണ്ടും എന്നെ വീട്ടിലേക്ക് കൊണ്ട് വന്നു.. കൂട്ടിനു അമ്മയും ഉണ്ട്.. ഇടയ്ക്ക് സിതാരയും വരും..