ഇടയ്ക്ക് സിതാരയും വീട്ടിൽ വരുന്നുണ്ട്.. പിന്നെ എന്റെ അമ്മ വരാറുണ്ട്… ഒരുനാൾ സിതാര വീട്ടിൽ വന്നു.. അന്നും ഞാൻ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ആണ് വാതിൽ തുറന്നത്..
സിതാര : ഡീ മൈ… നിന്നോട് എത്ര വട്ടം പറഞ്ഞതാടോ
ഞാൻ : എനിക്ക് മറക്കാൻ പറ്റുന്നില്ലെടീ..
സിതാര : നി എങ്കിൽ ഒന്നു വിളിച്ചു സംസാരിക്ക്.. കുറച്ചു ആശ്വാസം ആകും
ഞാൻ : വേണ്ട.. കുറച്ചു ആശ്വാസം ഇപ്പോൾ കിട്ടും പക്ഷെ അത് വീണ്ടും അതിൽ കൂടുതൽ എന്നെ തളർത്തും… എനിക്ക് പറ്റുന്നില്ലെടീ.. സത്യം എനിക്ക് പറ്റുന്നില്ല എനിക്ക് എന്റെ ജോ ഇല്ലാതെ പറ്റില്ല
ഇതും പറഞ്ഞു ഞാൻ വിങ്ങി പൊട്ടി.. പെട്ടന്ന് സിതാര വന്നു എന്നെ വാരി പുണർന്നു..
സിതാര : ഡീ എന്താ ഇങ്ങനെ.. നി ഈ കാണിക്കുന്നത് നിന്റെ കുഞ്ഞിനാണ് ദോഷം….
ഞാൻ : എനിക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആണ് ഇതൊക്കെ.. ആരോടും ഒരു പരാതിയും ഇല്ലാതെ ജീവിച്ചിരുന്ന ഞാൻ ആയിരുന്നു.. എന്നെ സന്തോഷിക്കാൻ പഠിപ്പിച്ചത് ആ കൊച്ചാണ് അത് ഇത്രെയും സങ്കടത്തിൽ അവസാനിക്കും എന്ന് ഞാൻ കരുതി ഇല്ല
സിതാര : മൈരേ നിന്റെ ഈ സോഭാവം കാരണം ആണ് ഞാൻ ആ കൊച്ചിന്റെ കാര്യം നിന്നോട്..
ഞാൻ : എന്താ.. ജോയ്ക്ക് എന്ത് പറ്റി..
സിതാര : ഒന്നുല്ല.. അറിയാതെ വന്നു പോയി
ഞാൻ : എന്ത് പറ്റി എന്റെ ജോയ്ക്ക് എന്ത് പറ്റി..?
സിതാര : ഒന്നും പറ്റി ഇല്ല..
ഞാൻ : പിന്നെ നി എന്താ പറഞ്ഞെ.. നി പറ
സിതാര : ജോ എന്നും എന്നെ വിളിക്കും യാളുടെ കാര്യം തിരക്കും.. ചിലപ്പോൾ ഞാൻ നിനക്ക് വാങ്ങിച്ചു തരുന്ന സാധനങ്ങൾ ആ കൊച്ചു പൈസ അയച്ചു തന്നു വാങ്ങിപ്പിക്കുന്നതാ.. സോറി ഇത് അറിയരുത് എന്നുണ്ടാർന്നു