ഒരുതവണ രാത്രിയിൽ കിടന്നപ്പോൾ ചേട്ടൻ എന്നെ കെട്ടിപിടിച്ചു…ഞാൻ ചെറിയ ഒരു മയക്കത്തിൽ ആയിരുന്നതുകൊണ്ട് പെട്ടെന്ന് അത് ജോ ആണ് എന്ന് കരുതി ഞാനും തിരിച്ചു കെട്ടിപിടിച്ചു പിന്നെപ്പോഴോ ആണ് അത് ചേട്ടൻ ആണ് എന്നുള്ള ബോധം വന്നത് ശെരിക്കും ഏതോ ഒരു അന്യപുരുഷൻ എന്റെ ശരീരത്തിൽ തൊട്ടാ പോലെ ആയിരുന്നു ആ ഒരു നിമിഷം ഞാൻ പെട്ടന്ന് തന്നെ ചേട്ടനിൽ നിന്നും കുതറി മാറി കട്ടിലിൽ എണീറ്റിരുന്നു..
ചേട്ടൻ : എന്ത് പറ്റി
ഞാൻ : എന്തോ എനിക്ക് ഒരു ബുദ്ധിമുട്ട്
ചേട്ടൻ : ഹോസ്പിറ്റലിൽ പോണോ
ഞാൻ : വേണ്ട..
ചേട്ടൻ : വേദന വല്ലോം ഉണ്ടോ
ഞാൻ : എനിക്ക് എന്തോ ഒരു വീർപ്പുമുട്ടൽ.. ശ്വാസം മുട്ടുന്നപോലെ.. ഞാൻ കുറച്ചുനേരം ആ സോഫയിൽ കിടക്കട്ടെ..
ചേട്ടൻ : വേണ്ട.. നി ഇവിടെ കിടന്നോ.. ഇവിടെ വിശാലമായ കിടന്നോ..
ഞാൻ : ജനൽ കൂടി ഒന്നു തുറന്നു ഇട്ടോട്ടെ..
ചേട്ടൻ : പുറത്തു നല്ല തണുപ്പ് ആയിരിക്കും..
ഞാൻ : സാരമില്ല.. എനിക്ക് ശ്വാസം മുട്ടുന്നു
അങ്ങനെ ചേട്ടൻ ജനൽ തുറന്നിട്ട് വേറെ പോയി കിടന്നു.. പിന്നീട് പതിയെ ഇതൊരു ശീലമാക്കി.. ചേട്ടന് ആഹാരം വെച്ചു കൊടുക്കുന്നതും പിന്നെ ആവശ്യമുള്ള കാര്യങ്ങൾ ഒക്കെ ചെയ്ത് കൊടുക്കുന്നതിൽ എനിക്ക് ഒരു പ്രേശ്നവും ഇല്ല.. ബട്ട് അതിലുപരി പുള്ളിയെ എന്റെ ഭർത്താവിന്റെ അധികാരത്തോടെ എന്റെ ശരീരത്തിൽ തൊടുന്നത് എനിക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ല.. എങ്കിലും ആ പാവം ഒരു പരാതിയും പറയാതെ എന്നെ സംരക്ഷിച്ചു….