സിതാര : മ്മ്.. നിനക്ക് കഴിയുമെങ്കിൽ നി എടുത്തത് നല്ല തീരുമാനം.. ആ കൊച്ചു സ്വന്തം ജീവനേക്കാളും നിന്നെ സ്നേഹിച്ചു സൊ അതിനു ഒരിക്കലും ഒരു വിഷമം ഉണ്ടാകരുത്..
ഞാൻ : മ്മ്..
പിന്നെയും എൻറെ കണ്ണുകൾ നിറഞ്ഞു കവിയാൻതുടങ്ങി
സിതാര : ഡീ നിനക്ക് വിഷമം ഉണ്ട്.. എനിക്കും ഉണ്ട്.. നി കരയണ്ട എന്നൊന്നും ഞാൻ പറയുന്നില്ല പക്ഷെ നിന്റെ വയറ്റിൽ ഇപ്പോൾ ഒരു ജീവൻ കൂടി ഉണ്ട് അതുകൂടി നി ഓർക്കണം..
ഞാൻ : മ്മ്.. ഞാൻ ഇനി എന്റെ കുഞ്ഞിന് വേണ്ടി ആണ് ജീവിക്കുന്നത്..
അങ്ങനെ കുറെ നേരം അവൾ എന്റെ കൂടെ ഇരുന്നു.. അവൾ ആണ് അന്ന് എന്റെ വീട്ടിലെ കാര്യങ്ങൾ ഒക്കെ ചെയ്തത്..എനിക്ക് ഒന്നിനും വയ്യായിരുന്നു… കുറെ നേരം റൂമിൽ ഇരുന്നു കരയും.. പിന്നെ ഹാളിൽ ഇരുന്നു കരയും.. പിന്നെ കായൽ ഭാഗത്ത് പോലിരിക്കും.. ആ ഓളങ്ങൾ എന്റെ കൂടെ കാര്യം പറയും പോലെ പതിയെ ചലിക്കും… എന്റെ സങ്കടത്തെ ആശ്വസിപ്പിക്കാൻ എന്ന പോലെ കാറ്റ് വീശി എന്നെ തലോടും…..
കുറെ കഴിഞ്ഞു അവൾ അവളുടെ വീട്ടിലേക്കു പോയി. അവൾക്കും വീടും കുടുംബവും ഒക്കെ ഉള്ളതല്ലേ.. വെറുതെ ഇരുന്ന് കരയരുത്, അത് എനിക്കും കുഞ്ഞിനും കേടാൻ എന്നൊക്കെ അവൾ പറഞ്ഞു.. ഞാൻ ഒന്നും പറയാതെ അതെല്ലാം തല കുലിക്കി കേട്ടു.. സത്യം പറഞ്ഞാൽ ഇത്തിലും പ്രേശ്നമാണ് രാത്രിയിൽ ഉള്ള കാര്യങ്ങൾ.. ഞാൻ പ്രെഗ്നന്റ് ആണ് എന്നറിഞ്ഞതിനു ശേഷം ചേട്ടൻ വരുമ്പോൾ എപ്പോളും എനിക്ക് എന്തെങ്കിലും സ്പെഷ്യൽ വാങ്ങി വരും.. പിന്നെ അതുകഴിഞ്ഞു എന്നെ ചേർത്ത പിടിക്കാനും സ്നേഹിക്കാനും, അതുപോലെ ചിലപ്പോൾ ഫുഡ് വാരി തരുകയും ഒക്കെ ചെയ്യും.. എനിക്ക് ഇതൊന്നും അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നെ ഇല്ല കാരണം ഞാൻ ചേട്ടനിൽ നിന്നും മനസ്സുകൊണ്ട് ശരീരം കൊണ്ടും ഒരുപാട് അകന്നുപോയിരുന്നു.. ഞാൻ ഗർഭിണി ആണ് എന്നറിഞ്ഞെന്നു ശേഷം അല്ലെ ഇത്ര സ്നേഹം അപ്പോൾ അത് എന്റെ ജോ ആയിരുന്നേൽ എന്നെ എന്തും വേണ്ടി സ്നേഹിച്ചേനെ.. ഇതൊക്കെ ആലോചിക്കുമ്പോൾ എനിക്കവിടെ നിന്നു ഇറങ്ങി പോകാൻ ഒക്കെ തോന്നാറുണ്ട്… പക്ഷെ ഒരിക്കലും ചേട്ടനെ ചതിക്കുക ആണ് എന്ന ഒരു കുറ്റബോധം എനിക്ക് തോന്നിയിട്ടില്ല എന്തോ അതിലും ചേട്ടനേക്കാൾ മേലിൽ ആയി പോയി ജോയുടെ സ്ഥാനം..