ഓളങ്ങളിൽ അലതല്ലി 3 [William Dickens] [Climax]

Posted by

 

സിതാര : അപ്പോൾ നിന്റെ ഉദ്ദേശം എന്താ?

 

ഞാൻ : എന്ത്.. എനിക്ക് ജോയെ എന്നും ഓർക്കാൻ കുറെ നല്ല ഓർമ്മകൾ ഉണ്ട്.. ജോ കെട്ടി തന്ന താലി ഉണ്ട്.. പിന്നെ ഞങ്ങളുടെ കുഞ്ഞു ഉണ്ട്.. അതൊക്കെ മതി

 

സിതാര : അപ്പോൾ ഇനി ആ കൊച്ചു വേറെ കല്യാണം കഴിച്ചാലോ?

 

ഞാൻ : കല്യാണം കഴിക്കണം.. നല്ലൊരു ബന്ധം കിട്ടണം.. അതിനു വേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നുണ്ട്

 

സിതാര : അതിന് നിനക്ക് പ്രശ്നം ഇല്ലേ..?

 

ഞാൻ : എനിക്ക് കിട്ടിയ സ്നേഹം വേറൊരാൾക്ക് പോകുമ്പോൾ വിഷമം ഇല്ലാതിരിക്കുമോ… എന്റെ ചങ്ക് പറിഞ്ഞു പോകുന്ന വേദന ഉണ്ട്.. പക്ഷെ സാരമില്ല.. എന്റെ ജോ എന്നും happy ആയിട്ടിരിക്കണം..

 

സിതാര : അപ്പോൾ നി happy ആകുമോ

 

ഞാൻ : ജോയ്ക്ക് വേണ്ടി അല്ലെ.. പയ്യെ ഞാനും happy ആകും.. എനിക്ക് എന്റെ കുഞ്ഞു മതി.. ആ മുഖം കാണുമ്പോൾ അതിലൂടെ ഞാൻ ജോയെ സ്നേഹിച്ചോളാം..

 

സിതാര : ആ കൊച്ചു സമ്മതിച്ചോ

 

ഞാൻ : ഇല്ല.. ഇപ്പോൾ ഞാൻ ബ്ലോക്ക്‌ ആക്കി.. പതിയെ എന്നെ വെറുക്കും പിന്നെ മറക്കും..

 

സിതാര : നിനക്ക് ഇതിനൊക്കെ കഴിയുമോ?

 

ഞാൻ : കഴിയണം.. എനിക്ക് കഴിയും.. എന്റെ സ്ഥാനത് നി ആയിരുന്നെങ്കിലോ?

 

സിതാര : സത്യം പറയാല്ലോ നിങ്ങളുടെ സ്നേഹം കണ്ട് എനിക്ക് അസൂയ തോന്നയിട്ടുണ്ട്.. അത്രയ്ക്കും ഇഷ്ടമായിരുന്നു ആ കൊച്ചിന് നിന്നെ..നിന്റെ സ്ഥാനത് ഞാൻ ആയിരുന്നെങ്കിൽ എനിക്കൊരിക്കലും ഇങ്ങനെ ഒന്നും ചിന്തിക്കാൻ പോലും കഴി ഇല്ല

 

ഞാൻ : മതിയടി.. നമുക്ക് ഇത് നിർത്താം.. ഇല്ലേൽ പിന്നെയും ഞാൻ ആ കൊച്ചിലോട്ട് പോകും

Leave a Reply

Your email address will not be published. Required fields are marked *