ഞാൻ : ഇല്ല.. ജോയുടെ കുഞ്ഞു ആണെന്ന് പോലും ഞാൻ പറഞ്ഞില്ല
സിതാര : അതെന്താ?
ഞാൻ : വേണ്ട.. ആ കൊച്ചു ഒന്നും അറിയണ്ട.. നിനക്ക് അറിയാമല്ലോ ഞങ്ങൾ തമ്മിൽ എങ്ങനെ ആയിരുന്നു എന്ന്
സിതാര : മ്മ്
ഞാൻ : ഞങ്ങൾ ഒരുപാട് അടുത്തു പോയി.. പരസ്പരം പിരിയാൻ പറ്റാത്തത്രെയും..
സിതാര : അതിന്?.
ഞാൻ : ഇതുകൂടി ആ കൊച്ചു അറിഞ്ഞാൽ പിന്നെ ആ കൊച്ചു എന്നെ വിട്ട് പോകില്ല
സിതാര : അത് നല്ലതല്ലേ…
ഞാൻ : ആർക്ക് നല്ലത്… എനിക്ക് ചിലപ്പോൾ നല്ല ഒരു ജീവിതം കിട്ടുമായിരിക്കും..
സിതാര : അത് അല്ലെ നല്ലതും.. നിങ്ങൾക്ക് ഒരുമിച്ച് ജീവിച്ചൂടെ..
ഞാൻ : ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല… എന്നെ ആ കൊച്ചു പൊന്നുപോലെ നോക്കും അതെനിക്ക് ഉറപ്പാണ്.. പക്ഷെ ആ കൊച്ചിന്റെ ലൈഫ് എന്താകും.. ഇത്രെയും പേരുകേട്ട ഒരു ഫാമിലി.. അവർ ഞങ്ങളെ അംഗീകരിക്കുമോ… ഞാൻ ആ കൊച്ചിനെ കാൾ മൂത്തതാണ് അത് പിന്നെയും സാരമില്ല എന്ന് വെയ്ക്കാം ഞാൻ ഒരു അന്യപുരുഷന്റെ ഭാര്യ അല്ലെ.. അതൊക്കെ അവർ എങ്ങനെ അംഗീകരിക്കും.
സിതാര : അതിനെന്താടി.. നിങ്ങൾക്ക് ok ആണേൽ വേറെ ജീവിക്കാല്ലോ
ഞാൻ : അതിനുവേണ്ടി ആണോ ആ കൊച്ചു ഇത്രെയും കഷ്ടപ്പെട്ട് പഠിച്ചത്.. അതിന് ഒരു ലക്ഷ്യം ഇല്ലേ, അതിന്റെ ആഗ്രഹങ്ങൾ
സിതാര : അങ്ങനെ നോക്കിയാൽ
ഞാൻ : എന്റെ ഒരു ജീവിതത്തിനു വേണ്ടി ഞാൻ എന്റെ ജോയുടെ ലൈഫ് ഇല്ലാതാക്കാൻ.. ആ കൊച്ചിന് ദോഷം വരുന്നതൊന്നും ഞാൻ ചെയ്യില്ല.. എനിക്ക് ചെയ്യാൻ പറ്റില്ല..