ഒരിക്കൽ എനിക്ക് സങ്കടം സഹിക്കാൻ വയ്യാതെ ഇരുന്ന ഒരു സമയം ഞാൻ വാവിട്ട കരഞ്ഞു പോയി.. ആ സമയത്തു തന്നെ സിതാര എന്നെ വിളിക്കുകയും ചെയ്തു..
സിതാര : hello ഡീ പെണ്ണെ..
ഞാൻ : മ്മ്
സിതാര : hello കേൾക്കാമോ
ഞാൻ : മ്മ്
സിതാര : എന്താ നിന്റെ സൗണ്ട് ഒക്കെ പോയോ..
ഞാൻ : ഇല്ല.. പറയടി… ( എങ്ങനേലും പറഞ്ഞൊപ്പിച്ചു )
സിതാര : എന്ത് പറ്റി സൗണ്ടിനു ഒരു വല്ലായ്മ..
ഞാൻ : ഒന്നൂല്ല..
സിതാര : വയ്യേ നിനക്ക്
ഞാൻ : ഇല്ലടി ഒന്നൂല്ല.
സിതാര : ഓ മനസ്സിലായില്ല നിന്റെ കാമുകൻ നാട്ടീന്നു പോന്നേന്റെ ആണോ..
ഞാൻ : മ്മ്
സിതാര : അതിനെന്താടി ഒരു നല്ല കാര്യത്തിന് അല്ലെ.. പെട്ടെന്ന് വരുല്ലോ പിന്നെന്താ.. വന്നിട്ട് പിന്നെയും നിങ്ങൾക്ക് പൊളിക്കാമല്ലോ
ഇതൊക്കെ കേട്ടപ്പോൾ അടക്കിവെച്ചിരുന്ന കരച്ചിൽ 100 ഇരട്ടി ആയി പുറത്തേക്കു വന്നു
സിതാര : ഡീ വിനിതേ മോളെ നി എന്തിനാ കരയുന്നത്..
എനിക്ക് ഒന്നും മിണ്ടാൻ പറ്റുന്നില്ല.. ഞാൻ വാ പൊത്തിപിടിച്ചു എന്നിട്ടും എന്റെ ഏങ്ങൽ അടിയും കരച്ചിലും നല്ലതുപോലെ പുറത്തേക്ക് കേൾക്കാം.. എപ്പോഴോ എന്റെ കയ്യിൽ നിന്നു ഫോൺ താഴേക്ക് വീണു..
സിതാര : hello.. Hello… ഡീ… Hello… കരയാതെ… ഡീ… വിനിതേ…. Hello..
എനിക്ക് ഒന്നും പറയാൻ പറ്റാതെ ഞാൻ ഒരു മൂലയ്ക്കിരുന്ന് കരയുക ആയിരുന്നു… കുറച്ചു കഴിഞ്ഞു അവൾ തന്നെ ഫോൺ കട്ട് ചെയ്തു എന്നെ പിന്നെയും വിളിച്ചു.. ഞാൻ എടുത്തില്ല.. പിന്നെയും വിളിച്ചു അപ്പോളും ഞാൻ എടുത്തില്ല.. കുറച്ചു കഴിഞ്ഞു അവൾ എന്റെ വീട്ടിൽ വന്നു കതകിൽ മുട്ടി..