ഹൃദയം പൊട്ടുന്ന വേദനയോടെ ഞാൻ അവിടെ ഇരുന്നു വിങ്ങി പൊട്ടി. ഉച്ച ആയതും, പകൽ മാഞ്ഞു ഇരുട്ട് നിറഞ്ഞതും ഒന്നും ഞാൻ അറിഞ്ഞില്ലായിരുന്നു.. അപ്പോൾ അവിടെ ഭിത്തിയുടെ ഒരു മൂലയിൽ ചാരി ഇരുന്നു കരയാൻ തുടങ്ങിയ ഞാൻ ചേട്ടന്റെ ബൈക്കിന്റെ ശബ്ദം കേട്ടപ്പോൾ ആണ് എണീറ്റത്. പെട്ടെന്ന് മുഖം ഒക്കെ കഴുകി ലൈറ്റും ഇട്ടു മുഖത്തു സന്തോഷവും അഭിനയിച്ചു വാതിൽ തുറന്നു..
ചേട്ടൻ : എന്തെ ലൈറ്റ് ഒന്നും ഇടാഞ്ഞത്
ഞാൻ : അത്… ഇവിടെ ഈയൽ ആയിരുന്നു അതാ
ചേട്ടൻ : ശെരി.. ഞാൻ എളുപ്പോം കുളിച്ചിട്ട് വരാം നി വല്ലതും എടുത്ത് വെയ്ക്ക് നല്ല വിശപ്പ്
അപ്പോൾ ആണ് ഇന്ന് ഒന്നും ഉണ്ടാക്കീട്ടില്ല എന്ന karyam ഞാൻ ഓർത്തത്
ഞാൻ : ചേട്ടാ ഞാൻ ഇന്ന് ഒന്നും ഉണ്ടാക്കി ഇല്ല നമുക്കിന്നു പുറത്ത് പോയി കഴിച്ചാലോ
ചേട്ടൻ : ഉണ്ടാക്കി ഇല്ലേ എന്തുപറ്റി
ഞാൻ : പുറത്തു പോയി കഴിക്കാൻ ഒരു കൊതി
ചേട്ടൻ : നിനക്കെന്തു പറ്റി ഇന്ന്.. ഇങ്ങനെ പുറത്തെ ആഹാരത്തോട് താല്പര്യം ഇല്ലാതെ ആളായിരുന്നല്ലോ..
ഞാൻ : ഇനി ചെലതിനൊക്കെ കൊതി വരും..
ചേട്ടൻ : അതെന്താ
ഞാൻ : അതെങ്ങനാ… ഉള്ളിൽ ഒരാള് കൂടി ഉണ്ട്..
ചേട്ടൻ : ആരാ.. വീട്ടീന്ന് ആരേലും വന്നോ?
ഞാൻ : വീട്ടിൽ അല്ലാ.. എന്റെ വയറ്റിൽ..
ചേട്ടൻ : വയറ്റിലാര് നിന്റെ…..
(അതിശയത്തോടെയും വളരെ സന്തോഷത്തോടെയും ആ മുഖം മാറി )
ശെരിക്കും… നി വെറുതെ പറയുവാനോ?
ഞാൻ : ശെരിക്കും.. ഞാൻ അമ്മ ആകാൻ പോകുന്നു…