ഞാൻ : മ്മ്
ജോ : താൻ എന്നെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടില്ലേ??
ഞാൻ : ഞാൻ പറഞ്ഞല്ലോ അന്നത്തെ ആ ഒരു
ജോ : നിർത്തടി മൈരേ… ഒത്തിരി നേരം
കൊണ്ട് പറയുന്നല്ല, അന്നത്ത വികാരം എന്നൊക്കെ അന്നത്തെ അല്ല ഇപ്പോഴത്തെ കാര്യം ചോദിച്ചാൽ അതിനുള്ള ഉത്തരം പറ
ഞാൻ : ഇല്ല.. ഞാൻ തന്നെ സ്നേഹിച്ചിട്ടില്ല..
( എന്റെ ഹൃദയം പൊട്ടി ആണ് ഞാൻ ഇതു പറഞ്ഞത് )
ജോയും ഇത് കെട്ട് ഷോക്ക് ആയി എന്ന് തോന്നുന്നു കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടി ഇല്ല
ജോ : ( ഇടറുന്ന സ്വരത്തിൽ ) സത്യം ആണോ.. എന്നെ കൊണ്ട്.,.ഞാൻ കെട്ടിയ ആ താലിയിൽ തൊട്ട് നിനക്ക് പറയാമോ..
ഞാൻ : തനിക്ക് പറഞാൽ മനസിലാകില്ലേ
ജോ : അതുകൊണ്ട് ആണോ ഇപ്പോൾ താൻ നിങ്ങൾ എന്നൊക്കെ ആയത്… നി..സോറി ഇനി അങ്ങനെ വിളിക്കാൻ അർഹത ഉണ്ടോ എന്നറിയില്ല.. വിനിത ചേച്ചി അപ്പോൾ എന്നെ ഇത്രയുംനാൾ പറ്റിച്ചതാണ് അല്ലെ..
ഞാൻ : അതെ…. പോരെ ഇനി പ്ലീസ്
ജോ : താൻ തന്നെ ആണോ ഇപ്പോൾ സംസാരിക്കുന്നത്.. താൻ ഒന്നു സത്യം ചെയ്ത് പറ ഞാൻ വിശ്വസിക്കാം
ഞാൻ : എനിക്കിനി യാളോട് പഴയതുപോലെ പെരുമാറാൻ പറ്റില്ല…. എന്നെ ഇനി ബുദ്ധിമുട്ടിക്കരുത് ബൈ….
ഇതും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു ഫോൺ flight mode ഇട്ടു…. അവിടെ ഇരുന്നു വിങ്ങി പൊട്ടുകായിരുന്നു ഞാൻ.. എന്റെ കരച്ചിൽ ആ ചുവരുകളും താണ്ടി ആ കായലിന്റെ ഓളങ്ങളിൽ ലയിച്ചു പോയി…
ഞങ്ങളുടെ കണ്ടു മുട്ടലിനും, പ്രണയത്തിനും, കല്യാണത്തിനും, ആദ്യമായി ഒന്നിച്ചതിനും ഇപ്പോൾ എല്ലാം മതിയാക്കി പിരിഞ്ഞപ്പോളും ഈ കായൽ ആയിരുന്നു സാക്ഷി.. അതിന് എങ്കിലും അറിയാമല്ലോ ജോ എനിക്ക് ആരായിരുന്നു എന്തായിരുന്നു എന്ന്….