അങ്ങനെ എന്നത്തേയും പോലെ വിളിയും പറച്ചിലും ആയി ആ ദിവസവും കടന്നു പോയി.. പിറ്റേന്ന് ഉച്ച കഴിഞ്ഞു പള്ളിയിൽ പോയി.. ഞാൻ ഇറങ്ങുന്ന ടൈം ഒക്കെ വിളിച്ചു പറഞ്ഞു ഞാൻ ഇത്യപ്പോഴേക്കും ജോയും അവിടെ ഉണ്ടായിരുന്നു.. ഞങ്ങൾ പള്ളിയിൽ കയറി തിരി ഒക്കെ കത്തിച്ചു കുറച്ചു അവിടെ ഇരുന്നു തിരിച്ചു വീട്ടിലേക്കു ഇറങ്ങി..
ജോ : ഡോ ഒന്നു എന്റെ കൂടെ വാടോ..
ഞാൻ : ആൾക്കാർ കാണില്ലേ
ജോ : വേറെ ഹെൽമെറ്റ് ഉണ്ട്.
ഞാൻ : വേണ്ട.. റിസ്ക് ആണ്
ജോ : പ്ലീസ്.. ഞാൻ ബൈക്ക് ആളൊഴിഞ്ഞ ഒരു മൂലയിൽ വെച്ചേക്കുവാ.. അത്രയ്ക്കും ആഗ്രഹിച്ചോണ്ടല്ലേ പ്ലീസ്
അവസാനം ജോ യുടെ നിർബന്ധത്തിന് വഴങ്ങി ഞാൻ ചെല്ലാൻ എന്ന് സമ്മതിച്ചു.. എനിക്കും ആഗ്രഹം ഉണ്ടായിരുന്നെ… അങ്ങനെ ഞാൻ ഹെൽമെറ്റ് ഒക്കെ ഇട്ടു ജോയുടെ വണ്ടിയിൽ കയറി.. അങ്ങനത്തെ ബൈക്കിൽ കയറി എനിക്ക് ശീലമില്ലാത്തൊണ്ട എനിക്ക് ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു..
ജോ : നി അപ്പുറവും ഇപ്പുറവും കാലിട്ടിരി..
ഞാൻ : അയ്യേ ഒന്നു പോയെ.. എനിക്ക് നാണക്കേടാ
ജോ : എന്തിന്.? ഇപ്പോൾ എല്ലാവരും ഇങ്ങനെ ഒക്കെ അല്ലെ ഇരിക്കുന്നത്
ഞാൻ : എങ്കിലും എനിക്ക് വയ്യ
ജോ : ഈ കോപ്പിനെ കൊണ്ട് തോറ്റു
ജോ ബൈക്ക് കൊണ്ട് കുറച്ചു ചരിച്ചു നിർത്തി..
ജോ : കേറടി ഇങ്ങോട്ട്
ഞാൻ എങ്ങനെ ഒക്കെയോ അതിൽ വലിഞ്ഞു കേറി.. ഹെൽമെറ്റും എടുത്തിട്ട്.. ഞങ്ങൾ തിരിച്ചു പോയി.. എന്നെ എന്റെ വീടുത്തുന്നെന്റെ മുന്നേ ഉള്ള ഒരു സ്റ്റോപ്പിൽ ഇറക്കി.. ഞാൻ അവിടുന്ന് അടുത്ത ബസ്സിൽ കേറി വീട്ടിലേക്ക് പോയി.. ടെൻഷൻ കാരണം ആ ബൈക്ക് യാത്ര അങ്ങോട്ട് ആസ്വദിക്കാൻ കഴിഞ്ഞില്ല എങ്കിലും കൂടെ ഒന്നു കേറിയല്ലോ….