ഞാൻ : എന്റെ ഈ പുന്നാര ഏട്ടൻ വാങ്ങി തരുന്നത് പിന്നെ എനിക്ക് ഇഷ്ടപ്പെടാതിരിക്കുമോ..?
ഞങ്ങൾ രണ്ടും ചെന്ന് ഹാളിലെ സോഫയിൽ ഇരുന്നു കാര്യം പറഞ്ഞു.. ഞാൻ ജോയ്ക്ക് എന്റെ ഫോണിൽ എന്റെ ചേച്ചിയുടെയും ഭർത്താവിന്റെയും ഫോട്ടോയും അവരുടെ ഫാമിലിയും ഒക്കെ കാണിച്ചു കൊടുത്തുകൊണ്ടിരുന്നു.. ജോ എന്റെ തോളിലേക്ക് തല ചായ്ച്ചു കിടന്നാണ് അതൊക്കെ നോക്കുന്നത്.. ഇടയ്ക്ക് ജോ യുടെ ചുണ്ടും മൂക്കും ഒക്കെ എന്റെ കഴുത്തിലും തോളിലും ഒക്കെ ഉരസും.. ഉഫ് അപ്പോൾ എന്തോ കറന്റ്ബാധിക്കും പോലെ ഒക്കെ എനിക്ക് തോന്നി..
ഞാൻ ഒന്നു തിരിഞ്ഞ് ജോ യെ നോക്കി.. അപ്പോൽ ജോ തന്റെ ആ സുന്ദരമായ കണ്ണുകൾ കൊണ്ട് എന്നെ ഒന്നു നോക്കി
ഞാൻ : എന്താ മോന്റെ ഉദ്ദേശം..?
ജോ : ദുരുദ്ദേശം ഉണ്ട് എന്ന് തന്നെ കൂട്ടിക്കോ..
ഞാൻ : അയ്യടാ.. ഉറങ്ങണം.. കാര്യം പറയണം എന്നൊക്കെ പറഞ്ഞല്ലേ വന്നത്..
ജോ : ഇപ്പോൾ കാര്യം പറയുവല്ലേ..
ഞാൻ : ഉച്ച കഴിഞ്ഞതേ ഉള്ളു എപ്പോളാ ആള്..
ഞാൻ പറഞ്ഞു മുഴുവപ്പിക്കുന്നതിന് മുന്നേ ജോ എന്റെ രണ്ട് ചുണ്ടിലും ചേർത്തു പിടിച്ചു..
ജോ : മതി.. തിരു വാ തുറന്ന് ഒന്നും പറയല്ലേ..
ജോയുടെ വിരലുകൾ ഒന്നു അയാഞ്ഞതും ഞാൻ പെട്ടെന്ന് വിരൽ പിടിച്ചു മാറ്റി മിണ്ടാതെ ഇരുന്നു.. ചെറിയ പിണക്കം അഭിനയിച്ചു ഞാൻ ഇരുന്നു
ജോ : ഡീ.. എന്റെ പൊന്നു കുഞ്ഞേ അപ്പോഴേക്കും പിണങ്ങിയോ..
ഞാൻ : ഹാ പിണങ്ങി..
ജോ : പിണക്കം ഒക്കെ മാറി ഇപ്പോൾ ചിരിക്കും.. കാണണോ