ജോ : hello.. ഇറങ്യോ..
ഞാൻ : മ്മ്.. ജോ എനിക്ക് പേടി ആകുന്നു
ജോ : നി പേടിക്കാതെ അവിടുന്ന് ബസിലെ കേറി ഞാൻ പറയുന്നടുത് ഇറങ്ങു.. ഞാൻ അവിടെ കാണും
ജോ ഒരു സ്ഥലം പറഞ്ഞു ഞാൻ അവിടെ ഇറങ്ങി.. വലിയ തിരക്കൊന്നും ഇല്ലാത്ത ഒരു സ്ഥലം.. ഞാൻ അവിടെ ഇറങ്ങി ജോയെ വിളിച്ചു..
ജോ : hello.. നിന്റെ പുറകിൽ ഒരു കാർ കണ്ടോ..
ഞാൻ : കറുത്ത കാർ ആണോ..
ജോ : yes.. 7272 ഈ നമ്പർ.. കേറിക്കോ..
ഞാൻ ഫോൺ കട്ട് ചെയ്തു ആ കാറിന്റെ അരികിലേക്ക് ചെന്നു.. 7272 ഇത് തന്നെ ആണ് ജോയുടെ ബൈക്കിന്റെയും നമ്പർ.. സിനിമയിൽ ഒക്കെ കാണുന്ന പോലെ വലിയ ഒരു കാർ.. ഞാൻ അതിൽ പെട്ടന്ന് തന്നെ കയറി.. ഞാൻ കയറിയ ഉടനെ ജോയും വണ്ടി എടുത്തു..
ജോ : എന്താടി ഇപ്പോളും പേടി ഉണ്ടോ
ഞാൻ : ഉണ്ട്.. ആരേലും കണ്ടാലോ
ജോ : പേടി ആണേൽ ഒരു കാര്യം ചെയ്യാം ഞാൻ നിന്നെ കല്യാണ സ്ഥലത്തു കൊണ്ട് ഇറക്കിയേക്കാം എന്താ
ഞാൻ : ഒന്നു പോയെ.. മനുഷ്യൻ ഇവിടെ പേടിച്ചു മൂത്രം ഒഴിക്കാറായി
ജോ : എവടെ.. നോക്കട്ടെ
ഞാൻ : എന്റെ കയ്യീന്ന് വാങ്ങുമെ..
ജോ : ഹാ ഹാ ഹാ..
അങ്ങനെ ജോ വണ്ടി ഓടിച്ചു ഏതൊക്കെയൊ വഴിയിലൂടെ പോയി.. ഇടയ്ക്ക് ജോ തന്റെ ഇടതു കൈ കൊണ്ട് എന്റെ വലതു കൈ പത്തിയിൽ ചേർത്ത മുറുക്കി പിടിച്ചിരുന്നു.. ഞാൻ ഒന്നും പറയാതെ ജോയെ നോക്കി ചിരിച്ചു.. ജോ തന്റെ വീടിന്റെ അടുത്തൂടെ ഒക്കെ എന്നെ കൊണ്ട് പോയി ജോ യുടെ വീടൊക്കെ എനിക്ക് കാണിച്ചു തന്നു.. വലിയ ഒരു വീട്..