ജോ : മ്മ്.. Ok…. ഉമ്മ.. Love you
ഞാൻ : ഉമ്മ…. Love you..
ഫോൺ വെച്ചു… ഞാൻ എന്റെ ആഗ്രഹത്തിന് എതിരായിട്ടാൻ ഈ പറഞ്ഞതൊക്കെ.. എവിടൊക്കെയോ എനിക്ക് അതിന്റെ വിഷമങ്ങൾ പൊങ്ങി വരുന്നു.. എങ്കിലും സാരമില്ല നല്ലതിന് വേണ്ടി അല്ലെ.. ഞാൻ ജോയുടെ കൂടെ പോയാൽ എനിക്ക് ചിലപ്പോൾ നല്ലൊരു ജീവിതം കിട്ടിയേക്കാം പക്ഷെ ജോയുടെ ആഗ്രഹങ്ങൾ ഒക്കെ പകുതി വഴിക്ക് ഉപേക്ഷിക്കേണ്ടി വരും..
വേണ്ട ഇതിനി തുടർന്നു പോകണ്ട.. എനിക്ക് വിളിക്കാതിരിക്കാണും കണ്ണാതിരിക്കാണും ഒന്നും. പറ്റില്ല… എങ്കിലും വേണ്ട… ഞാൻ ആ കൊച്ചിൽ നിന്നും ഒഴിഞ്ഞു പോകുന്നതായിരിക്കും ആ കൊച്ചിന്റെ ജീവിതത്തിന്റെ നല്ലതിന്.. പയ്യെ കൊണ്ട് എല്ലാം നിർത്താം.. ഇങ്ങനെ ഓരോന്ന് ആലോചിച്ചു ഞാൻ ഇരുന്നു..
ഉച്ച ആയതൊന്നും ഞാൻ അറിഞ്ഞില്ല..
ജോയുടെ കാൾ വന്നു..
ഞാൻ : hello
ജോ : hello.. എന്താടി നിന്റെ ജോലി ഇതുവരെ കഴിഞ്ഞില്ലേ
ഞാൻ,: ഹാ തീർന്നെ ഉള്ളു..
ജോ : നാളെ എപ്പോഴാ പോണ്ടത്
ഞാൻ : വൈകിട്ട് ഞാൻ അങ്ങ് ഇതികൊള്ളാം
ജോ : അതെന്താ?
ഞാൻ : ആൾക്കാർ കാണില്ലേ
ജോ : ശെടാ ഞാൻ എന്റെ ബൈക്കിൽ ഒന്നു കയറ്റാം എന്ന് കരുതി ഇരുന്നതാ
ഞാൻ : എന്ത് ചെയ്യാൻ പറ്റും.. ആളുകൾ ഇല്ലേ
ജോ : മ്മ്.. എവിടാ
ഞാൻ സിറ്റിയിൽ ഉള്ള ഒരു പള്ളിയുടെ പേര് പറഞ്ഞു.. ഞാൻ ഇടയ്ക്ക് അവിടെ പോകാറുള്ളതാണ്.. ജോയും ok പറഞ്ഞു..
എനിക്കും ജോയുടെ കൂടെ ബൈക്കിൽ കെട്ടി പിടിച്ചു പോകാൻ ഒരു കൊതി ഒക്കെ ഉണ്ട്.. പക്ഷെ ആളുകൾ കണ്ടാലോ അതുമല്ല ജോയിൽ നിന്ന് കുറച്ചു അകലം പാലിക്കുകയും വേണ്ടേ.