ഞാൻ : ആദ്യം എന്റെ പൊന്നു ഭർത്താവ് പോയി പൈലറ്റ് ഒക്കെ ആയിട്ട് വാ..
എന്നിട്ട് നമുക്ക് ആലോചിക്കാം.. ആദ്യം. ഏട്ടന്റെ ആഗ്രഹം. നടക്കട്ടെ
ജോ : നീയും എന്റെ വിലപ്പെട്ട ആഗ്രഹം തന്നെ ആണ്..
ഞാൻ : ശെരി.. ഓരോന്നായിട്ട് നമുക്ക് നടത്താം…. എന്താ എന്നെ വിശ്വാസമില്ലേ… ഞാൻ യാളെ കളഞ്ഞിട്ട് പോകും എന്ന് തോന്നുന്നോ?
ജോ : ഇല്ല.. അതല്ല… എനിക്ക് യാൾ ഇല്ലാതെ പറ്റില്ല… അതോണ്ടാ..
ഞാൻ : ഞാൻ ഇപ്പോൾ വന്നെന്നിരിക്കട്ടെ.. അപ്പോൾ ഏട്ടൻ ട്രൈനിങ്ങിന് പോകുമ്പോൾ എന്നെ കൂടി കൊണ്ട് പോകാൻ പറ്റുമോ.. ഇല്ലല്ലോ.. ഞാൻ വന്നാൽ ഏട്ടന്റെ വീട്ടുകാർ എന്നെ കയറ്റുമോ…
ജോ : അവർ കയറ്റി ഇല്ലേൽ എന്താ നമുക്ക് വേറെ വീടെടുക്കാല്ലോ
ഞാൻ : ശെരി വേറെ വീടെടുക്കാം.. അവിടെ ഞാൻ ഒറ്റക്കല്ലേ.. എനിക്കൊരാവശ്യം വന്നാൽ ആരേലും കാണുമോ?
ജോ : അങ്ങനെ ആണേൽ ഞാൻ ട്രൈനിങ്ങിനും കോപ്പിനും ഒന്നും പോവില്ല
ഞാൻ : അത് വേണ്ട .. എന്റെ ഏട്ടൻ പൈലറ്റ് ആകണം.. അന്ന് പറഞ്ഞതൊക്കെ ഓർമ ഇല്ലേ… പൈലറ്റിന്റെ ഭാര്യ എന്ന് എനിക്ക് പറയണം..
ജോ : മ്മ്..
ഞാൻ : എന്ത് മ്മ്.. ആ സുന്ദരമായ മോന്ത എന്തിനാ കെട്ടി ഇറക്കി വെച്ചേക്കുന്നത്…. ഒന്നു ചിരിച്ചേ
ജോ : പോടീ
ഞാൻ : ആഹാ ഡീന്നോ…..
ജോ : അതെ ഡീ എന്ന്
ഞാൻ : ശെരി ജോലിക്ക് പോന്നില്ലേ?
ജോ : ഇറങ്ങി..
ഞാൻ : എങ്കിൽ ശെരി കുറച്ചു ജോലി ഉണ്ട്.. ഞാൻ പിന്നെ വിളിച്ചാൽ മതിയോ..?