ഓളങ്ങളിൽ അലതല്ലി 3 [William Dickens] [Climax]

Posted by

 

ജോ : അച്ചോടാ.. ഞാൻ കുഞ്ഞുവാവ അല്ല കേട്ടോ.. ഞാൻ കെട്ടിയ താലി തന്നെയാ ഇത്..

 

ഞാൻ : ആര് പറഞ്ഞു.. ഇതതല്ല.. യാൾ വാവ ആയിരിക്കും ഇപ്പോളും അതാ ഒന്നും മനസ്സിലാകാത്തത്

 

ജോ : നിന്റെ വാവ ആണ് ഞാൻ.. അല്ലെ.. അല്ലേടി കള്ളി..

 

ഞാൻ ഒന്നു ദേശിച്ചു നിന്നു..

 

ജോ എന്റെ കവിളത്തു വിരൽ കൊണ്ട് ഒരു കുത്തു കുത്തി

 

ജോ : എന്താടി ഉണ്ട കണ്ണി..

 

എനിക്ക് ചെറുതായിട്ട് ചിരി ഒക്കെ വരുന്നുണ്ട് എങ്കിലും ഞാൻ ഗൗരവത്തിൽ തന്നെ നിന്നു..

 

ജോ : അതെ ഒരു കാര്യം പറഞ്ഞാൽ ചെയ്ത് തരുഒ..

 

ഞാൻ : പറ്റുന്നെ ആണേൽ ചെയ്യും.. എന്താന്ന് പറ

 

ജോ : ഞാൻ ഇന്നാണ് നാട്ടിലോട്ടു എത്തിയത്.. അതറിയാമോ?..

 

ഞാൻ : മ്മ്

 

ജോ : അവിടുത്തെ വൃത്തികെട്ട ഫുഡ്‌ ഒക്കെ കഴിച്ചു മടുത്തു.. അമ്മ ഏതാണ്ടൊക്കെ ഒരുക്കി വെച്ചതാ എന്നിട്ടും ഞാൻ നിന്റടുത്തേക്ക് ഓടി വന്നത് ഒരുമിച്ച് എന്തേലും ഒന്നു കഴിക്കാൻ… മാഡത്തിന് ബുദ്ധിമുട്ടില്ലേൽ എന്തേലും ഒന്നു കഴിക്കാരുന്നു

 

ഞാൻ : ഇവിടെ പ്രേതേകിച് ഒന്നുമില്ലല്ലോ.. എന്റെ കൂടെ സർപ്രൈസ് കാണിച്ചു വന്നിട്ടല്ലേ അല്ലേൽ ഞാൻ എന്തേലും ഒരുക്കുമായിരുന്നല്ലോ

 

ജോ : ആഹാ.. ഭദ്രകാളീടെ ദേഷ്യം ഒക്കെ പോയോ?

 

(ഇതാണ് എന്റെ കുഴപ്പോം ജോയുടെ മുന്നിൽ എനിക്ക് അകന്ന് നിക്കാൻ പറ്റുന്നില്ല…. എന്തായാലും മിണ്ടി തുടങ്ങി ഇനി ഒന്നൂടെ പഴയപോലെ സംസാരിക്കാം.. നാളെ തൊട്ടാകട്ടെ ഉടക്കിടാം..)

 

ഞാൻ : യാൾക്ക് ഇപ്പോൾ എന്താ തരുക.. എന്ത് വേണം..

Leave a Reply

Your email address will not be published. Required fields are marked *