ഞാൻ : എനിക്കൊന്നും കേൾക്കണ്ട ബൈ..
ജോ : ഡീ.. ഒന്നു കേൾക്ക്..
ഞാൻ : പറഞ്ഞല്ലോ എനിക്കൊന്നും കേൾക്കണ്ട.. ഇനി നാട്ടിൽ വന്നു സർപ്രൈസ് തരാൻ ആയിരുന്നേലും എനിക്ക് ഒന്നും സംസാരിക്കാൻ ഇല്ല.. ഇനി എന്നെ പഴയ പോലെ വിളിക്കരുത് ബൈ..
ഫോൺ കട്ട് ചെയ്തു.. നാട്ടിൽ എത്തി എന്നറിഞ്ഞപ്പോൾ എനിക്കൊരു സന്തോഷം ഒക്കെ വന്നു.. ബട്ട് എന്ത് ചെയ്യാൻ പറ്റും സന്തോഷം ഉള്ളിലൊതുക്കി കഴിയാൻ മാത്രം ഉള്ള ഒരു ജീവിതം ആയി പോയില്ലേ..
അങ്ങനെ 3 മാസങ്ങൾക്ക് ശേഷം ജോ നാട്ടിൽ തിരിച്ചെത്തി.. ഇന്നലത്തെ അടിയുടെ പിണക്കം മാറ്റാനാണോ എന്തോ ജോ പിന്നെയും എന്നെ വിളിച്ചു..
ഞാൻ : എന്താ
ജോ : എന്താടോ പ്ലീസ്.. ഞാൻ എന്ത് ചെയ്തിട്ടാ
ഞാൻ : പറഞ്ഞല്ലോ.. എനിക്കിനി പറ്റില്ല.. എനിക്ക് എന്റെ കുടുംബം കൂടി നോക്കണം..
ജോ : എനിക്ക് നി ഇല്ലാതെ പറ്റില്ല.. ഞാൻ ഇന്ന് അങ്ങോട്ടും വരും..
ഞാൻ : വേണ്ട
ജോ : എത്ര നാളായി കണ്ടിട്ട്.. പ്ലീസ്
ഞാൻ : എന്നെ എന്തിനാ കാണുന്നത്…
ജോ : എന്താടി.. നി എന്റെ ഭാര്യ അല്ലെ.. നിന്റെ കഴുത്തിൽ താലി കെട്ടിയ ആളല്ലേ ഞാൻ..
ആ ചോദ്യത്തിൽ ഞാൻ വീണു പോയി..
വരാൻ ഞാൻ സമ്മതിച്ചു.. പക്ഷെ കാണുക സംസാരിക്കുക അതിനപ്പുറത്തേക്ക് ഒന്നും ഇല്ല അത് ഞാൻ ഉറപ്പിച്ചു…. ഇപ്പോഴത്തെയും പോലെ ജോ വൈകിട്ടു വന്നു.. പുറകു വശം വഴി അകത്തു കേറി.. അകത്തേക്ക് വന്ന ഉടനെ എന്നെ വന്നു കെട്ടി പിടിച്ചു ഞാനും അത് ആഗ്രഹിച്ചിരുന്നു എങ്കിലും ജോയോട് അകലാൻ വേണ്ടി ഞാൻ കുതറി മാറി.. രണ്ട് മൂന്നു തവണ ആയപ്പോൾ ജോ കാര്യം ചോതിച്ചു..