അങ്ങനെ വീണ്ടും ദിവസങ്ങൾ കടന്നു പോയി ഇതിനിടയിൽ അടിയും വഴക്കും പിന്നെയും സ്നേഹവും ഒക്കെ ആയി മുന്നോട്ട് പോയി.. ഞാൻ എത്ര ഒക്കെ നോക്കിട്ടും ജോയെ എനിക്ക് പിന്തിരിപ്പിക്കാൻ പറ്റുന്നില്ല.. എനിക്കും പറ്റില്ല ജോ യ്ക്കും പറ്റില്ല അതാണ് സത്യം..
ഒരിക്കൽ ജോ എന്നെ വിളിച്ചു സംസാരിക്കുന്നതിനു ഇടയിൽ..
ജോ : എടിയേ.. ഞാൻ ഒരു കാര്യം ചോദിക്കട്ടെ
ഞാൻ : മ്മ് ചോദിക്ക്
ജോ : ഞാൻ ട്രെയിനിങ് ഒക്കെ കഴിഞ്ഞു വന്നു ജോലിക്കൊക്കെ കേറി നമ്മൾ ഒരുമിച്ച് ജീവിക്കുമ്പോൾ നമുക്കൊരു കുഞ്ഞു ഉണ്ടാകുമല്ലോ
ഞാൻ : മ്മ് ഉണ്ടാകണമല്ലോ
ജോ : നിനക്ക് ഏത് കുഞ്ഞിനെ വേണം
ഞാൻ : എനിക്ക് മോൻ മതി
ജോ : അതെന്താ?
ഞാൻ : നല്ലൊരു മോൻ മതി.. യാളുടെ കണ്ണും ശബ്ദവും ഒക്കെ ഉള്ള ഒരു മോൻ
ജോ : എനിക്ക് മോളു മതി.. നിന്റെ മുടിയും മൂക്കും ഒക്കെ ഉള്ള ഒരു മോൾ
ഞാൻ : മോൻ ആയാലും മോൾ ആയാലും യാളുടെ കണ്ണുകൾ ആയിരിക്കണം
ജോ : എന്റെ കണ്ണിന് എന്താടോ ഇത്ര പ്രേത്യേകത?
ഞാൻ : അറീല്ലടോ… എന്തോ എനിക്ക് അത് ഭയങ്കര ഇഷ്ടം ആണ്..
( കുഞ്ഞുങ്ങളുടെ കാര്യങ്ങൾ ഒക്കെ സംസാരിച്ചപ്പോൾ സത്യം പറഞ്ഞാൽ ഞാൻ അങ്ങനെ ഒക്കെ ജീവിക്കാൻ പറ്റി ഇരുന്നെങ്കിൽ എന്നൊന്ന് ആശിച്ചു പോയി )..
അങ്ങനെ മാസങ്ങൾ കടന്നു പോയി ഒരു ദിവസം ജോ എന്നെ വിളിച്ചു സംസാരിച്ചു പെട്ടന്ന് ഇടയ്ക്ക് ട്രെയിൻ സൗണ്ട് കേട്ടു..
ഞാൻ : ജോ ഇപ്പോൾ എവിടാ
ജോ : ഞാൻ ട്രെയിനിങ് സ്ഥലത്ത് എന്തെ?