ഞാൻ : ജോ അതൊന്നും നടക്കില്ല
ജോ : എന്താ നടക്കാതെ..?
ഞാൻ : അതൊന്നും ശെരിയാവില്ല… യാളുടെ വീട്ടുകാർ സമ്മതിക്കുമോ?
ജോ : അവരുടെ സമ്മതം കിട്ടിയറ്റ് ആയിരുന്നോ നി എനിക്ക് കഴുത്തു നീട്ടി തന്നത്
ഞാൻ : അത്
ജോ : പറ.. Aano..
ഞാൻ : അത് പോലെ aano ഇത്
ജോ : എനിക്ക് കൂടുതൽ ഒന്നും കേൾക്കണ്ട ഞാൻ പഴയ പോലെ തന്നെ നിന്നെ സ്നേഹിക്കും..
ഞാൻ : അല്ല ജോ പറയുന്നത് ഒന്നു കേൾക്ക്
ജോ : എനിക്ക് ഒരു കോപ്പും കേൾക്കണ്ട.. Ok… ഞാൻ നിന്നെ സ്നേഹിക്കും നി എന്നെയും… അത്രെ ഉള്ളു…. Love you…
ഞാൻ ഒന്നും മിണ്ടി ഇല്ല
ജോ : എന്താ നിനക്കെന്നെ ഇഷ്ടം അല്ലെ .. അല്ലെങ്കിൽ ഇപ്പോൾ പറ..
ഞാൻ : ആണ്.
ജോ : എന്ത് ആണെന്ന്?
ഞാൻ : ഇഷ്ടം ആണെന്ന്.. ( എനിക്ക് വേറെ ഒന്നും പറയാൻ തോന്നി ഇല്ല )
അങ്ങനെ ഫോൺ വെച്ചു…. എങ്ങനെ ജോ യെ ഒന്നു പിന്തിരിപ്പിക്കും എന്നെനിക്കൊരു എത്തും പിടിയും കിട്ടുന്നില്ല.. ജോയുടെ കൂടെ പോയാൽ എന്നെ ഒരു റാണിയെ പോലെ ജോ നോക്കും.. പക്ഷെ ജോയുടെ കാര്യം എന്താകും.. വേണ്ട ഞാൻ തീരുമാനിച്ച പോലെ തന്നെ കാര്യങ്ങൾ നടക്കു അതിനി ഞാൻ മരിച്ചിട്ട് ആണെങ്കിലും..
ഒന്നും നടക്കാതെ വന്നാൽ ജോ യ്ക്ക് വേണ്ടി ഞാൻ മരിക്കും അങ്ങനെ എങ്കിലും ആ കൊച്ചു രക്ഷപെടട്ടെ.. അത് ശെരിയാവില്ല ആത്മഹത്യ ആണെങ്കിൽ ഫോൺ ചെക്ക് ചെയ്യും പിന്നെ അത് കറങ്ങി തിരിഞ്ഞ് ആ കൊച്ചിന്റെ തലയിൽ തന്നെ വരും.. അതും വേണ്ട….