ഇങ്ങനെ ഇരിക്കട്ടെ ഇപ്പോൾ ഇച്ചിരി ദേഷ്യവും വിഷമവും ഒക്കെ വന്നാലും ഇതാണ് നല്ലത്..
അങ്ങനെ അടുത്ത ദിവസം ആയപ്പോൾ ബ്ലോക്ക് മാറി പക്ഷെ മെസ്സേജ് വിളി ഒന്നും വന്നില്ല.. ഇടയ്ക്ക് ഓൺലൈൻ കേറുന്നുണ്ട്.. മൂന്നാലു വട്ടം ടൈപ്പിംഗ് കാണിച്ചു പക്ഷെ മെസ്സേജ് ഒന്നും വരുന്നില്ല… വിളിക്കണ്ട മെസ്സേജ് അയക്കണ്ട എന്നൊക്കെ ഉണ്ടെങ്കിലും ജോ ഓൺലൈൻ വരുന്നോ മെസ്സേജ് വരുന്നോ എന്നൊക്കെ ഞാൻ എപ്പോഴും കേറി നോക്കുന്നുണ്ട്..
അന്ന് വൈകിട്ട് സോറി എന്നൊരു മെസ്സേജ് വന്നു.. ഞാൻ റിപ്ലൈ കൊടുത്തില്ല..
ഞാൻ എന്ത് ചെയ്തിട്ട..
ഇത്രെയും പറഞ്ഞപ്പോൾ ബ്ലോക്ക് ചെയ്തു സോറി… എന്നൊക്കെ എനിക്ക് മെസ്സേജ് വന്നു പക്ഷെ ഞാൻ റിപ്ലൈ ചെയ്തില്ല..
അങ്ങനെ മൂന്നാലു ദിവസം ജോ എനിക്ക് മെസ്സേജ് അയച്ചു ഞാൻ റിപ്ലൈ കൊടുത്തില്ല ഇടയ്ക്ക് എന്നെ വിളിച്ചു ഞാൻ എടുത്തില്ല.. പിന്നെയും മനസ്സിനൊരു കുത്തൽ….
ജോ യുടെ വേറൊരു മെസ്സേജ്.. താൻ എന്നെ മനപ്പൂർവം ഒഴിവാക്കുക ആണല്ലേ.. ഞാൻ അടുതു നിന്നു ഒന്നു മാറിയതേ ഉള്ളു അപ്പോഴേക്കും എന്നെ വേണ്ടാതായി അല്ലെ”…..
ഈ മെസ്സേജ് കണ്ടപ്പോൾ എനിക്ക് വിളിക്കാതിരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.. ഞാൻ വിളിച്ചു..
ജോ : hello
ഞാൻ : എന്താ ജോ ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്
ജോ : ഉള്ളതല്ലേ പറഞ്ഞത്..
ഞാൻ : എന്റെ അവസ്ഥ മനസ്സിലാക്കാതെ എന്താ?
ജോ : എന്താടോ നി ഇങ്ങനെ.. ഞാൻ എത്ര വട്ടം പറഞ്ഞു നിന്നെ ഞാൻ നോക്കിക്കൊള്ളാം എന്ന് പിന്നെ എന്തുവ നിന്റെ അവസ്ഥയെ പറ്റി പറയുന്നത്..