അങ്ങനെ ജോ ട്രെയിനിങ് പോയി.. ഇനി 3 മാസം കഴിഞ്ഞേ വരൂ.. അതിനിടയിൽ എന്നെ വിളിക്കാറുണ്ട്.. Video കാൾ ചെയ്യും.. പരസ്പരം സ്നേഹിക്കും.. അങ്ങനെ 1 മാസം കഴിഞ്ഞു…ഇനി പയ്യെ ജോയിൽ നിന്ന് അകലാൻ തുടങ്ങണം ഞാൻ മനസ്സിൽ കുറിച്ചു….
അങ്ങനെ എന്നത്തേയും പോലെ ഉച്ചയ്ക്ക് ജോ എന്നെ വിളിച്ചു ഞാൻ ഫോൺ അറ്റൻഡ് ചെയ്തു..
ഞാൻ : ഹലോ
ജോ : hello മൈ ഡിയർ പൊണ്ടാട്ടി.. എന്തെടുക്കുവാ?
ഞാൻ : ജോലിയിലാണ് സർ.. എന്തെ?
( ജോ എന്ന വിളി മാറ്റി സർ എന്ന് ഞാൻ വിളിച്ചു ബട്ട് അതൊരു കോമഡി ആയിട്ടേ ജോ എടുത്തോളൂ )
ജോ : ജോലിയിലാണോ മാഡം.. എന്ത് ഇത്ര ജോലി
ഞാൻ : അടുക്കളയിൽ.. സർ ഫുഡ് കഴിച്ചോ
ജോ : ഡീ കോപ്പേ ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട് എനിക്കിത് ഇഷ്ടല്ലാന്ന്..
ഞാൻ : എന്താ സാറിനു ഇഷ്ടമല്ലാത്തത്
ജോ : ഈ സർ വിളി
ഞാൻ : അപ്പോൾ പിന്നെ ജോവിൻ ഞങ്ങളുടെ സർ അല്ലായിരുന്നോ
ജോ : ആയിരുന്നു..
ഞാൻ : പിന്നെന്താ?
ജോ : സർ മാത്രം ആയിരുന്നോ..
ഞാൻ : അതെ
ജോ : ഡീ ഡാഷേ.. എനിക്ക് ദേഷ്യം വരനുണ്ട് കേട്ടോ..
ഞാൻ : സർ എന്തിനാ എന്നോട് ദേശിക്കുന്നത്.. സർ വെറുതെ വിളിച്ചതാണോ
ജോ : അല്ലാടി മൈ….. നിന്റെ തന്തേടെ…. കോപ്പ് വെച്ചിട്ട് പോ..
ജോ ഫോൺ കട്ട് ചെയ്തു പോയി..
ലാസ്റ്റ് ഡയലോഗ് കെട്ട് എനിക്കെന്തോ ചിരിയും വന്നു കൂടെ വിഷമവും വന്നു… ഇനി ജോ night വിളിക്കും അപ്പോളും എന്തേലും പറയണം.. പയ്യെ പയ്യെ എല്ലാം നിർത്തണം…. ജോ യുടെ കൂടെ ഉള്ള സ്നേഹ കൂടുതൽ കൊണ്ടാണ് ഇങ്ങനെ ഒക്കെ ചെയ്യുന്നത് എന്നും ജോ അറിയരുത്… അങ്ങനെ ഓരോന്നൊക്കെ ആലോചിച്ചിരുന്നു വൈകുന്നേരം വരെ ആക്കി.. കുറച്ചു കഴിഞ്ഞു എന്നെ ജോ വിളിച്ചു..