ചേച്ചി പറഞ്ഞത് ശരിയാണെന്ന് എനിക്ക് തോന്നി ആ മണ്ടൻ അരുണിന്റെ കോൺഫിഡൻസ് ബൂസ്റ്റിനേക്കാൾ ചേച്ചി പറയുന്ന കാര്യങ്ങൾ സത്യമാണെന്ന് തോന്നി.
എന്നെ മനസ്സിലാക്കിയ ഒരാൾ എന്ന നിലയിൽ എനിക്ക് ചേച്ചിയുടെ കുറച്ച് സ്നേഹവും ബഹുമാനവും തോന്നി.
എനിക്ക് വേണ്ടി നല്ലൊരു പെൺകുട്ടിയെ കണ്ടെത്താൻ സഹായിക്കാം എന്ന് ചേച്ചി വാക്കു തന്നതിനാൽ ഞാൻ രണ്ടും കൽപ്പിച്ച് അംഗത്തിനിറങ്ങി.
ഇപ്പോഴത്തെ പരിപാടി എന്താണെന്ന് വെച്ചാൽ ഒന്ന് രണ്ട് ആഴ്ച എടുത്ത് ഒരു നല്ലൊരു പെൺകുട്ടിയെ കണ്ടെത്തി അവളുടെ സ്വഭാവവും ഡീറ്റെയിൽസും ചേച്ചിയെ അറിയിക്കും. ബസ്റ്റാൻഡിൽ വെച്ച് അവളെ ചേച്ചി കാണിച്ചുകൊടുക്കുകയും ചെയ്യും. എന്നാൽ ചേച്ചിയാണെങ്കിൽ രണ്ടുദിവസം ഒക്കെ എടുത്ത് അനലൈസ് ചെയ്തു നിഷ്ക്കരണം തള്ളിക്കളയും.
അവളുടെ സ്വഭാവവും നിന്റെ സ്വഭാവം തമ്മിൽ ചേരില്ല
അവൾക്കിളക്കം കുറച്ചു കൂടുതലാണ്
നിങ്ങൾ തമ്മിൽ ഒരു മാച്ചില്ല
ചേച്ചി പറയുന്ന കാരണങ്ങൾക്ക് ഒരു എണ്ണവും ഉണ്ടായിരുന്നില്ല. ഇതൊക്കെ ഏതാണ്ട് ശരിയുമായിരുന്നു.
എന്തായാലും ഞങ്ങൾ നല്ല കൂട്ടായി.
“ഓ ഇപ്പോൾ ഫ്രഷേഴ്സ് തമ്മിൽ സെറ്റായി ഇപ്പോൾ നമ്മളെ ഒന്നും വേണ്ട അല്ലേ” ഞങ്ങളുടെ പതിവില്ലാത്ത ഒന്നിച്ചുള്ള സംസാരം കണ്ടിട്ട് ആവണം ഒരു കോഴിച്ചേട്ടൻ കമന്റിട്ടു.
” എന്തായാലും ദീപു നിന്നെ പോലൊരു കോഴിയല്ല അതുകൊണ്ട് പ്രശ്നമില്ല ” ചേച്ചിയുടെ റിപ്ലൈ അപ്പോൾ തന്നെ വന്നു. അത് കേട്ട് എല്ലാവരും ചിരിച്ചു. അവനാണെങ്കിൽ നന്നായി ഒന്ന് ചമ്മി.
ഈ വർഷം ഈ ബസ്സിൽ പുതുതായി വന്നത് ഞാനും ചേച്ചിയും മാത്രമാണ് അതുകൊണ്ടാണ് ഞങ്ങളെ ഫ്രഷേഴ്സ് എന്ന് വിളിക്കുന്നത്.