ആ സടയ്ക്ക് അവൾ തീയിട്ടു, പക്ഷേ കരിഞ്ഞത് മൊത്തം എന്റെ ഉള്ളാണെന്ന് മാത്രം.
” ഇതൊക്കെ വെറുതെയാണ് അവൾ നിന്നെ സ്നേഹിക്കും നമ്മൾ സ്നേഹിപ്പിക്കും” എന്നവൻ അടുത്ത കോൺഫിഡൻസ് ബൂസ്റ്റ് തരുമ്പോൾ തന്നെ അവന്റെ തലക്കെട്ട് ഒന്ന് കൊടുത്തു ഞാൻ അവിടെ നിന്ന് ഊരി.
” അവൾക്ക് വേറെ ലൈൻ ഉണ്ട് നീ വെറുതെ നടന്ന നാണംകെടേണ്ട ” എന്ന് അവളുടെ കൂട്ടുകാരി എന്റെ മുഖത്ത് നോക്കി പറഞ്ഞപ്പോൾ തൊലി ഉരിഞ്ഞു പോയി.
പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല. കുറച്ചുനേരം അവിടെ കറങ്ങിയടിച്ച് നിന്ന്. മൂന്നരക്കുള്ള ബസ്സിൽ തന്നെ കയറിപ്പറ്റി.
ബസിൽ ആണെങ്കിൽ അനു ചേച്ചി അല്ലാതെ വേറെ ആരും ഉണ്ടായിരുന്നില്ല. എന്റെ മുഖം ഗ്ലൂമി ആയത് കൊണ്ട് തന്നെ തന്നെ ആള് കാര്യം ചോദിച്ചു.
ആരോടെങ്കിലും തുറന്നു പറഞ്ഞാൽ കുറച്ച് ആശ്വാസമാകും എന്ന് കരുതി ഞാൻ ഉള്ള കാര്യം തുറന്നു പറഞ്ഞു.
“സാരമില്ലെടാ പോട്ടെ, നിനക്ക് വേറെ നല്ല പെണ്ണിനെ കിട്ടും, ”
” ഇനി ആരെ കിട്ടാനാ ചേച്ചി ”
ഞാനൊരു താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.
” നിനക്കെന്താണ് കുഴപ്പം, കാണാൻ സുന്ദരനല്ലേ നല്ല സ്വഭാവവും, അവൾക്ക് വേറെ ലൈൻ ഉണ്ടായിരുന്നതുകൊണ്ട് അല്ലേ, അല്ലെങ്കിൽ എന്തായാലും അവൾ നിന്നെ പ്രണയിച്ചേനെ”
അനു ചേച്ചി തന്ന പോസിറ്റീവ് വൈബ് എന്നെ മൊത്തത്തിൽ ഉഷാറാക്കി. കാണാൻ സുന്ദരൻ എന്ന് പറഞ്ഞത് ചിലപ്പോൾ എന്നെ ആശ്വസിപ്പിക്കാൻ പറഞ്ഞതായിരിക്കും പക്ഷേ നല്ല സ്വഭാവം എന്ന് പറഞ്ഞത് എനിക്കൊരു പോസിറ്റീവ് മാർക്ക് ആയാണ് തോന്നിയത്.
“എടാ ഒരു പെൺകുട്ടിയുടെ ഡീറ്റെയിൽസ് അറിഞ്ഞതിനു ശേഷം മാത്രം അവളുടെ പിറകെ പോവുക അല്ലാതെ ആരെങ്കിലും പറഞ്ഞത് കേട്ട് എടുത്തുചാടുകയാണോ വേണ്ടത്”