പോരേ പൂരം.
“ആണോ”
” അതേടാ നീ ഇന്റർവല്ലിനു പുറത്തിറങ്ങുമ്പോൾ ഒക്കെ അവൾ ഇടംകണ്ണിട്ട് നോക്കുന്നത് പോലെ എനിക്ക് തോന്നി ”
ബസ്സിലെയും സ്കൂളിലെയും തമ്മിൽ പ്രണയിക്കുന്നവരെ കാണുമ്പോഴും പിന്നെ പ്രായം ശരീരത്തിൽ ഹോർമോൺ ചേഞ്ചസ് ഉണ്ടാക്കിയതും കൊണ്ടാവാം എനിക്കും ഒരു പ്രണയിനി വേണമെന്ന് തോന്നൽ.
ഒരാളെ എനിക്ക് വേണ്ടി കണ്ടെത്തണം എന്ന് ഞാൻ ആലോചിച്ചു നടക്കുന്ന സമയത്താണ് അവൾ നിമിഷ യാണെന്ന് അരുൺ ഉറപ്പിച്ചു പറഞ്ഞത്.
ഒരു ആവറേജിന് കുറച്ചു മുകളിൽ അതിനപ്പുറം പറയാൻ എനിക്ക് ഒന്നും ഉണ്ടായിരുന്നില്ല. കുറച്ചു വെളുത്തിട്ടാണ് എന്നാൽ നല്ല വെളുത്തിട്ടല്ല, ഉയരവും തടിയും, പഠിത്തവും ഒക്കെ അതുപോലെ തന്നെയായിരുന്നു. നൂറിൽ ഒരു 60 മാർക്ക് കിട്ടും. എനിക്ക് എന്നെക്കുറിച്ച് നന്നായി അറിയുന്നതുകൊണ്ട് തന്നെ അത്യാവശ്യം സൗന്ദര്യമുള്ള അവൾ വളയുമോ എന്ന കാര്യം ഡൗട്ട് തന്നെയായിരുന്നു.
എന്നാൽ ലോകത്ത് ഇത്രയും കോൺഫിഡൻസ് തരുന്ന വേറെ ഫ്രണ്ട് ഉണ്ടോ എന്ന് വെല്ലുവിളിച്ചുകൊണ്ട് അരുൺ എനിക്ക് കോൺഫിഡൻസ് തന്നു. അവൾ പിറകിലോട്ട് നോക്കിയാലും മുന്നിൽ നിൽക്കുന്ന തന്നെയാണ് നോക്കുന്നത് എന്നായിരുന്നു അരുണിന്റെ വാദം. എന്തായാലും കുറച്ചുദിവസത്തിനുള്ളിൽ തന്നെ അവൾക്ക് മനസ്സിലായി ഞാൻ അവളുടെ പിറകെയാണെന്ന്.
ഞങ്ങളെ കാണുമ്പോൾ അവളുടെ കൂട്ടുകാരികൾ അവളുടെ എന്തോ പറഞ്ഞു ചിരിക്കും. അവളാണെങ്കിൽ അപ്പോൾ തന്നെ എന്നെ ദഹിപ്പിക്കുന്ന രീതിയിൽ ഒരു നോട്ടം നോക്കും. അതുകണ്ട് ഞാൻ നോട്ടം മാറ്റും. ചിലപ്പോൾ അവൾക്ക് എന്നോട് താൽപര്യമില്ലാത്ത കൊണ്ടായിരിക്കുമോ അങ്ങനെ നോക്കുന്നത് എന്നൊക്കെ ചിന്തിച്ചിരിക്കുമ്പോൾ…