ആ ബസ് ഫാമിലിയിൽ പുതുതായി ചേർന്നവർ ഞങ്ങൾ രണ്ടുപേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങോട്ടും ഇങ്ങോട്ടും പരിചയമുണ്ടെന്നല്ലാതെ ഞങ്ങൾ അത്ര വലിയ കമ്പനി ആയിരുന്നില്ല കാരണം നേരത്തെ പറഞ്ഞത് തന്നെ എന്നോട് നന്നായി സംസാരിക്കുന്നവരോട് ഞാൻ സംസാരിക്കും എന്നോട് കുറച്ചു സംസാരിക്കുന്നവരോട് ഞാൻ അങ്ങനെ സംസാരിക്കും. ബാക്കിയുള്ളവരൊക്കെ മുമ്പേ അറിയുന്നവർ ആയതുകൊണ്ട് അവർ എപ്പോഴും കലപില കലപില ആണ്. ഞങ്ങൾക്കായി മാത്രം സംസാരിക്കാൻ ഒരു സാഹചര്യം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ഞാനാണെങ്കിൽ അതിനായി മുതിർന്നതും ഇല്ല എന്താണെന്ന് വെച്ചാൽ എനിക്കൊരു സാധാരണ ഒരു ചേച്ചി അതിനപ്പുറം ഒരു പ്രത്യേക വികാരമോ ഒരു സ്നേഹമോ ഒന്നും അവരോട് തോന്നിയിരുന്നില്ല. വൈകുന്നേരം ആണെങ്കിൽ എനിക്ക് ക്ലാസ്സ് ഇടുന്നത് നാലുമണിക്കും ഞാൻ വരുന്നത് നാലരക്കുള്ള ബസ്സിനുമാണ്, ചേച്ചിക്ക് ആണെങ്കിൽ മൂന്നരയ്ക്ക് ക്ലാസ് കഴിയും അപ്പോൾ തന്നെയുള്ള ബസ്സിൽ കയറും അതുകൊണ്ടുതന്നെ വൈകുന്നേരം ഞങ്ങൾ കാണാറില്ല. ഹെഡ്മാസ്റ്റർ റോഡ് പെർമിഷൻ മേടിച്ച് 10 മിനിറ്റ് നേരത്തെ ഇറങ്ങുന്നുണ്ടെന്ന് തോന്നുന്നു അല്ലെങ്കിൽ മൂന്നരയ്ക്ക് ക്ലാസ് വിടുമ്പോൾ മൂന്നരക്കുള്ള ബസ് കിട്ടില്ലല്ലോ. ഞാൻ പിന്നെ അവരെക്കുറിച്ച് അങ്ങനെ ചിന്തിക്കാറില്ല
അതിന് കാരണം മറ്റൊന്നാണ്. ഒരു ദിവസം ഇന്റർവെല്ലിന് പുറത്തിറങ്ങിയതിനു ശേഷം എന്റെ അടുത്തിരിക്കുന്ന ബെസ്റ്റ് ഫ്രണ്ട് അരുൺ പറഞ്ഞു.
” എടാ അപ്പുറത്തെ ക്ലാസിലെ നിമിഷ്യ്ക്ക് നിന്നോട് ഒരു നോട്ടം ഉണ്ടോ എന്നൊരു ഡൗട്ട്”