ബസ് പിന്നെയും മുന്നോട്ടു പോയിക്കൊണ്ടിരുന്നു. പല സ്റ്റോപ്പുകളിൽ നിന്നും കുറെ പേർ കയറി.
നല്ല തരുണീമണികളും ചുള്ളൻ ചെക്കന്മാരും, എന്റെ അതേ യൂണിഫോമുള്ള ചിലരെയും കണ്ടു.
“പുതിയ ആൾക്കാർ ഒക്കെ ഉണ്ടല്ലോ ”
ഒരു കണ്ണടയിട്ട എന്നെക്കാൾ ഒരു മൂന്നു വയസ്സ് എങ്കിലും പ്രായം തോന്നിക്കുന്ന ഒരു ചേട്ടൻ അവന്റെ മുന്നിൽ നിന്നിരുന്ന ഒരു പെണ്ണിനോട് പറയുന്നത് കേട്ടു.
” പുതിയ വർഷമല്ലേ അപ്പോൾ ആൾക്കാർ ഉണ്ടാവില്ലേ മണ്ടാ ”
അവൾ മറുപടി പറയുന്നത് കേട്ട് എനിക്ക് ചിരി വന്നു.
പോകെ പോകെ എനിക്ക് കാര്യങ്ങൾ വ്യക്തമായി, ഉദയപുരം എന്ന സ്ഥലത്താണ് എന്റെ സ്കൂൾ, അതിന് രണ്ട് കിലോമീറ്റർ അപ്പുറത്താണ് ഗവൺമെന്റ് കോളേജ്, കൂടാതെ ട്യൂഷൻ സെന്ററുകളും, പ്രൈവറ്റ് സ്കൂളും ഒക്കെ ഉണ്ട്. ഇവരൊക്കെ അവിടെ പഠിക്കുന്നവരും ജോലി ചെയ്യുന്നവരും ഒക്കെയാണ്. കുറേ ലോങ്ങ് യാത്ര ഉള്ളതുകൊണ്ട് തന്നെ എല്ലാവരും ഒരു ഫാമിലി പോലെ നല്ല പരിചയവും കളിയും ചിരിയുംആയാണ് പോകുന്നത്. എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും നല്ല കമ്പനിയാണ്.
അതിൽ പ്രണയിക്കുന്ന വരും നല്ല കൂട്ടുകാരും ഒക്കെയുണ്ട്.
സ്റ്റോപ്പിൽ ഇറങ്ങി നടക്കുമ്പോൾ തന്നെ കണ്ടു. ഒരു വലിയ വെൽക്കം ബോർഡ്. സീനിയേഴ്സ് വച്ചതാണ്. ഞാനിപ്പോൾ ചെന്നുകയറുന്നത് 2009- 10 ബാച്ചിലേക്കാണ്.
ആദ്യത്തെ ദിവസം നല്ല ബോറിംഗ് ആയിരുന്നു. അതിനൊരു കാരണമുണ്ട്. ഞാനൊരു സെമി ഇന്റർവെർട്ടാണ് ഇൻട്രോവേർട്ട് ആണോ എന്ന് ചോദിച്ചാൽ അല്ല ആരോടും അങ്ങോട്ട് പോയി സംസാരിക്കാൻ ഒരു പറ്റാറില്ല. താല്പര്യമുണ്ടെങ്കിൽ കൂടിയും ഒരു ചെറിയ മടി. എന്നാൽ ആരെങ്കിലും ഇങ്ങോട്ട് സംസാരിച്ചാൽ നന്നായി സംസാരിക്കും.