ഞാൻ നേരെ വീട്ടിൽ പോയി കുളിച്ച് മാറ്റി ഫുഡ് ഒക്കെ കഴിച്ച് ഒന്ന് സുന്ദര കുട്ടപ്പനായി. ഉള്ളതിൽ വെച്ച് നല്ല വൈറ്റ് ടീ ഷർട്ടും ബ്ലാക്ക് ജീൻസും ഇട്ട് നേരെ വിട്ടു മേലെ വീട്ടിലേക്ക്.
അത്യാവശ്യം വലിയൊരു തറവാട് തന്നെയാണ് അത്. ആ തറവാട്ടിൽ ഉള്ളവരൊക്കെ ഭയങ്കര റിച്ചായ തുകൊണ്ടുതന്നെ അടിപൊളി വാഹനങ്ങൾ ഒക്കെ നിരന്നിരിക്കുന്നത് കാണാം. സമയം പത്തര ആകുന്നതേയുള്ളൂ. നമ്മുടെ നാട്ടുകാരും നാട്ടിലുള്ള ഫ്രണ്ട്സ് ഒക്കെ വരണമെങ്കിൽ ഫുഡ് കഴിക്കുന്ന സമയമാവണം.
അല്ല അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഞാനും അങ്ങനെ തന്നെയാണല്ലോ.
ഞാൻ ബൈക്കിൽ വന്ന് നിർത്തി അതിൽ ഇരുന്നുകൊണ്ടുതന്നെ ഒന്ന് കണ്ണോടിച്ചു ചേച്ചി അവിടെ എവിടെയെങ്കിലും ഉണ്ടോ എന്ന്. ഒറ്റയ്ക്ക് ആയതുകൊണ്ട് തന്നെ തപ്പി നടക്കുന്നത് കുറച്ചു ബുദ്ധിമുട്ടാണ്.
ബൈക്കിൽ തന്നെ ഇരുന്ന് കണ്ണുകൊണ്ട് തപ്പിയപ്പോൾ കണ്ടു കുറെ പെണ്ണുങ്ങളുടെ ഇടയിൽ ചേച്ചിയും ചേച്ചിയുടെ അമ്മയും. ചേച്ചിയും എന്നെ കണ്ടു. ഞാൻ കൈകൊണ്ട് ഹായ് എന്ന് ആക്കിയെങ്കിലും ചേച്ചി ഒന്ന് ചിരിച്ചതല്ലാതെ വേറെ ഒന്നും ചെയ്തില്ല. ഞാനെന്തു ചെയ്യണം എന്നറിയാതെ അവിടെ ഇരുന്നു. കാരണം അവരുള്ളത് കുറേ പെണ്ണുങ്ങളുടെ നടുക്കാണ് അങ്ങോട്ട് പോകുന്നത് ചിന്തിക്കാൻ വയ്യ.
ഞാൻ അവിടെ തന്നെ കുറച്ച് സമയം ഇരുന്നു, അവിടെയുള്ളവരെ ഒന്നു വായിനോക്കാൻ തുടങ്ങി. ഞാൻ പിന്നെ നോക്കുമ്പോൾ കണ്ടത് ചേച്ചി അമ്മയോട് എന്തോ പറയുന്നതും അവർ രണ്ടുപേരും എന്റെ അടുത്തേക്ക് വരുന്നതാണ്. ഞാൻ വണ്ടിയിൽ നിന്നിറങ്ങി നിന്നു.