ആ ചോദ്യം ഞാൻ പ്രതീക്ഷിച്ചില്ല
“അത് അത് സരിത.” പെട്ടെന്ന് വായിൽ വന്ന ഒരു പേര് ഞാൻ പറഞ്ഞു
“മ്മം നല്ല രീതിയിൽ പഠിപ്പിക്കുന്നുണ്ടോ”
“ആ”
“മം നന്നായി പഠിക്ക്.”
” ഇത് ചോദിക്കാനാണോ നിങ്ങൾ ഇങ്ങോട്ട് വന്നത്.”
ഞാൻ നിരാശയോടെ ചോദിച്ചു. കാരണം ചേച്ചി എന്നോട് സംസാരിക്കണം എന്ന് പറഞ്ഞപ്പോൾ എന്റെ കൂടെ ബസ്സിൽ വാ നിന്നെ ഞാൻ മിസ്സ് ചെയ്യുന്നു എന്നൊക്കെ പറയും എന്നായിരുന്നു വിചാരിച്ചത്.
“അതെ എനിക്കൊരു സംശയം ഞാനിനി അന്ന് അങ്ങനെയൊക്കെ പറഞ്ഞതുകൊണ്ടാണോ നീ ഇപ്പോൾ അ ബസിൽ വരാത്തത് എന്ന്. ഇപ്പോൾ കാര്യങ്ങളൊക്കെ മനസ്സിലായി.”
മം ഞാൻ മൂളി.
“അപ്പോൾ ഞാൻ പോട്ടെ.”
ഞാൻ തലയാട്ടി.
രണ്ട് സ്റ്റെപ്പ് നടന്നിട്ട് തിരിഞ്ഞു നിന്ന് എന്നോട് ചോദിച്ചു.
“അവിടെ പഠിക്കുന്നവർക്കും പഠിപ്പിക്കുന്നവർക്കും ഒക്കെ കള്ള പേരുണ്ടോ.”
സംശയ ഭാവത്തിൽ അവരെ നോക്കി.
“അല്ല ഞാൻ അവിടെ അന്വേഷിച്ചപ്പോൾ ദീപു എന്ന് പേരുള്ള ആരും പഠിക്കുന്നില്ല. പിന്നെ അവിടെ അക്കൗണ്ടിംഗ് പഠിപ്പിക്കുന്നത് ഒരു മാഷാണ് ടീച്ചർ അല്ല പേര് അനിൽ. ഇനി ഇപ്പോൾ ഇവിടെ വേറെ വിസ്മയ ട്യൂഷൻ സെന്റർ ഉണ്ടോ എന്ന് എനിക്കറിയില്ല കേട്ടോ ”
എന്നും പറഞ്ഞ് അവർ തിരിച്ചു നടന്നു.
ഞാൻ ആകെ ചൂളിപ്പോയി.
അപ്പോൾ ചേച്ചി എല്ലാം അറിഞ്ഞിട്ട് തന്നെയാണ് എന്നോട് ചോദിക്കാൻ വന്നത്. ചേച്ചിയുടെ അനിലറ്റിക്കൽ സ്കില്ലിനെ കുറിച്ച് നന്നായി അറിയുന്ന ഞാൻ തന്നെ ഇങ്ങനെ ഒരു മണ്ടത്തരം വിളിച്ചുപറയുണ്ടായിരുന്നു.
സംഭവം പാളി ഇനി എന്താ ചെയ്യാ.
ചേച്ചി അതാ പോകുന്നു പെട്ടെന്ന് എന്തെങ്കിലും പറയ് അല്ലെങ്കിൽ എല്ലാം കൈവിട്ടു പോകും. മനസ്സ് മന്ത്രിച്ചു.