എന്നാൽ അത് കഴിഞ്ഞുള്ള രണ്ട് ദിവസം ചേച്ചിയെ ബസ്സിൽ കാണാത്തപ്പോൾ എന്തോ ഒരു വിഷമം. എന്തോ അന്ന് രാത്രി എനിക്ക് ഉറക്കം വന്നില്ല.
കാരണം എനിക്കറിയില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു. പിന്നീടുള്ള രണ്ട് ദിവസം ശനിയും ഞായറും ആണ്. ഇനി തിങ്കളാഴ്ച മാത്രമേ കാണാൻ പറ്റുള്ളൂ ദിവസങ്ങൾക്കൊക്കെ ഇത്ര നീളമുള്ളതായി ഇതിനും മുമ്പ് ഒരിക്കൽ പോലും തോന്നിയിട്ടില്ല.
തിങ്കളാഴ്ച രാവിലത്തെ 7:00 മണിക്കുള്ള ബസ്സിൽ തന്നെ പുറപ്പെട്ടു. ബസ്റ്റോപ്പിൽ എത്തി പതിവുപോലെയുള്ള വായ് നോട്ടം തുടങ്ങി. എന്റെ സ്ഥിരം ബസ് വന്നതും ഞാൻ ഒന്ന് ബസിലേക്ക് പാളി നോക്കി. എന്നാൽ എന്നെ ഞെട്ടിച്ചുകൊണ്ട് ചേച്ചി അതാ അവിടെ ഇറങ്ങുന്നു.
നേരെയിറങ്ങി എന്റെ അടുത്തേക്ക് വരുന്നു. ഇതെന്താ കഥ എന്ന് ഞാൻ വായും പൊളിച്ചിരിക്കുമ്പോൾ.
“ഡാ ഒന്ന് ഇങ്ങോട്ട് വന്നേ ” ചേച്ചി വിളിച്ചു.
എനിക്ക് പോവാതിരിക്കാൻ കഴിഞ്ഞില്ല. കുറച്ചു മാറിനിന്ന് എന്നോട് ചോദിച്ചു
“എന്താ നിന്റെ പ്രശ്നം ”
“എന്ത് പ്രശ്നം ”
“നിന്നെ എന്താ ഇപ്പോൾ ഈ ബസിൽ കാണാത്തെ ”
“അത് ഞാൻ പുതിയൊരു ട്യൂഷന് ചേർന്നു.”
“ഇതിനെക്കുറിച്ച് ഒന്നും നീ മുൻപ് പ്പറഞ്ഞില്ലല്ലോ.”
“അത് ഞാൻ ക്രിസ്മസ് പരീക്ഷയ്ക്ക് മാർക്ക് വന്നപ്പോൾ വളരെ കുറഞ്ഞു അപ്പോൾ വീട്ടിൽ പറഞ്ഞു ചേർന്നത്.”
“ആ.
ഏതു ട്യൂഷൻ സെന്റർ.”
“വിസ്മയ ട്യൂഷൻ സെന്റർ. ”
വിസ്മയ ട്യൂഷൻ സെന്റർ ഞങ്ങളുടെ സ്കൂളിനടുത്തുള്ള ഒരു ട്യൂഷൻ സെന്റർ ആണ്. അവിടെ എല്ലാ വിഷയവും പഠിപ്പിക്കുന്നുണ്ട്.
“ആരാ നിന്റെ ടീച്ചർ.”