എന്നോട് സംസാരിക്കാൻ താല്പര്യം ഇല്ലെങ്കിൽ പിന്നെ എന്തിനാ ഞാൻ ആ ബസ്സിന് പോകുന്നത്. രാവിലത്തെ 7 മണിക്കുള്ള ബസ്സിൽ പോകാം. അങ്ങനെയാണെങ്കിൽ അവിടെ എട്ടുമണിക്ക് എത്തുകയും ചെയ്യാം അരുണിന്റെ കൂടെ ബസ്റ്റാൻഡിൽ നിന്ന് എല്ലാവരെയും വായി നോക്കുകയും ചെയ്യാം.
സംഭവം സ്കൂളിൽ നിന്ന് അരമണിക്കൂർ യാത്ര അരുണിന്റെ വീട്ടിലേക്ക് ഉണ്ടെങ്കിലും അവൻ എന്നും രാവിലെ എട്ടുമണിക്ക് സ്കൂളിൽ എത്തും. അതിരാവിലെ എത്തിയാൽ പ്രണയിക്കുന്നവർ കിസ്സ് അടിക്കുന്നതൊക്കെ കാണാം എന്നാണ് അവന്റെ ന്യായം.
അതിരാവിലെ എഴുന്നേറ്റ് ഏഴുമണിക്കുള്ള ബസിൽ സ്കൂളിലേക്ക് തിരിച്ചു. ചേച്ചിയുടെ അസാന്നിദ്ധ്യം എനിക്ക് നല്ലോണം മിസ് ആയതുപോലെ തോന്നി. നാളെ മുതൽ 8 മണിക്കുള്ള ബസ്സിൽ തന്നെ പോയാലോ
എന്നാൽ തന്റെ സാന്നിധ്യം ചേച്ചിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതെന്ന് ചേച്ചി തുറന്നു പറഞ്ഞ സ്ഥിതിക്ക് എനിക്ക് പ്രത്യേകിച്ചൊരു റോൾ ഒന്നുമില്ല. ചേച്ചി അടുത്തുണ്ടായിട്ടും മൈൻഡ് ഇല്ലാത്തതിനേക്കാൾ നല്ലത് ചേച്ചിയെ കാണാതിരിക്കുന്നതാണ്.
ആളുകൾ അവഗണിക്കും പക്ഷേ അതൊന്നും മൈൻഡ് ചെയ്യാതെ മുന്നോട്ടു പോകണം എന്ന ചേച്ചിയുടെ വാക്ക് ഞാൻ ശിരസവഹിച്ചുകൊണ്ട് ആശ്വാസം കൊണ്ടു.
അവിടെ എത്തുമ്പോഴേക്കും അരുൺ ബസ്റ്റാൻഡിൽ ഉണ്ടായിരുന്നു. ഇവൻ വീട്ടിൽ ഒന്നും പോകാറില്ലേ
അങ്ങനെ ബസ്സ്റ്റാൻഡിൽ ഇരുന്നു വായിനോട്ടം തുടർന്നുകൊണ്ടിരിക്കുമ്പോഴാണ് ഞാൻ സ്ഥിരം വരുന്ന ബസ് വന്നത്
ഞാൻ നോക്കുമ്പോൾ കണ്ടു എന്ന് തന്നെ നോക്കുന്നചേച്ചിയുടെ രണ്ടു മിഴികൾ. പെട്ടെന്ന് ഞാൻ നോക്കുന്നത് കണ്ടതും ഒന്ന് ഞെട്ടിയതായി എനിക്ക് തോന്നി. ചെറിയൊരു വിഷമം ഉണ്ടോ ആ മുഖത്ത്. എന്നാൽ വീണ്ടും നോക്കുമ്പോൾ ഇതൊന്നും ഒരു പുത്തരിയെ അല്ല എന്ന രീതിയിൽ സാധാരണ ഭാവത്തിൽ നിൽക്കുന്നു. എന്റെ മുഖത്താണെങ്കിൽ നല്ല വിഷമം ഉണ്ടായിരുന്നു ചേച്ചിയെ നല്ലോണം മിസ്സ് ആവുന്നത് പോലെ തോന്നി.