കല്യാണത്തിന് ശേഷം ബസ്സിൽ വച്ച് കണ്ടപ്പോൾ തന്നെ അവർ
” നീ എവിടെ പോയി കിടക്കുകയായിരുന്നടാ രക്ഷകനെ കാണാതെ ചേച്ചി എന്തുമാത്രം ബഹളം ആയിരുന്നു എന്ന് അറിയാമോ. മുഖത്ത് സന്തോഷം ഇല്ല ഫുൾ ടെൻഷൻ, ”
അതിന്റെ കൂടെ ബാക്കിയുള്ളവർ കൂടി കൂടിയപ്പോൾ ചേച്ചിയുടെ ചിരി മാഞ്ഞു. ഞാനതിനെ ഒരു തമാശയായി മാത്രമേ കണ്ടുള്ളൂ പക്ഷേ ചേച്ചി സീരിയസ് ആണെന്ന് ഞാൻ പിന്നെ ചേച്ചിയോട് സംസാരിക്കാൻ പോകുമ്പോൾ മനസ്സിലായി. അന്ന് കാര്യമായി അവഗണിച്ചപ്പോൾ എനിക്ക് ചെറിയ വിഷമം തോന്നിയെങ്കിലും പിന്നെ ശരിയാവും എന്ന് വിചാരിച്ചു.
പിറ്റേദിവസം ഞാൻ ചേച്ചിയോട് സംസാരിക്കാൻ പോയപ്പോൾ. ചേച്ചി ഒന്ന് ചിരിച്ചു കാണിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.
“രക്ഷകാ ചേച്ചിയുടെ ഇടവും വലവും ശരിക്കും നോക്കണേ”
എന്നുള്ള കമന്റ് എവിടെനിന്നോ വന്നപ്പോൾ ചേച്ചി ആകെ മൂഡ് ഔട്ടായി.
ഞാൻ അപ്പോൾ തന്നെ അതൊന്നും മൈൻഡ് ആക്കണ്ട എന്ന് പറഞ്ഞെങ്കിലും എന്നോട് ചേച്ചി ദേഷ്യപ്പെട്ടു.
” നീ എന്തിനാണ് മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കാൻ ഇപ്പോഴും എന്റെ അടുത്ത് വന്ന് നിൽക്കുന്നത് എനിക്ക് വല്ലാത്ത ഇറിറ്റേഷൻ ഉണ്ടാക്കുന്നുണ്ട് അത് ” ചേച്ചി എടുത്തടിച്ചത് പോലെ മുഖത്ത് നോക്കി പറഞ്ഞപ്പോൾ ഞാൻ ആകെ ഷോക്കായി.
എനിക്ക് എന്തോ നല്ല വിഷമം വന്നു ഞാൻ പിന്നെ ഒന്നും സംസാരിക്കാൻ പോയില്ല.
നേരെ വന്ന് പിറകിൽ നിന്നു. ചേച്ചി എന്നെ ഒന്ന് നോക്കിയെങ്കിലും ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല. അന്ന് ക്ലാസ്സിൽ ഞാൻ ആകെ മൂഡ് ഔട്ട് ആയിരുന്നു നല്ല സങ്കടവും ദേഷ്യവും ഒക്കെ കലർന്ന ഒരു ഭാവം. ബസ് ഫാമിലിയിൽ കളിയാക്കലുകൾ കുറച്ച് കൂടുതൽ തന്നെയാണ്. അവർക്ക് ആരെ കിട്ടിയാലും അവർ റോസ്റ്റ് ചെയ്യും. ഇപ്പോൾ അത് ഞാനും ചേച്ചിയും ആണെന്ന് മാത്രം. അതിൽ ഇത്രത്തോളം ടെൻഷൻ ആവാൻ ഒന്നുമില്ല എന്ന് എനിക്ക് തോന്നി.