ഞാൻ ഡാ ഇന്ന് അലറി വിളിച്ചുകൊണ്ട് അവന്റെ നേരെ പോയി. ഞാൻ വരുന്നത് കണ്ടതുകൊണ്ട് തന്നെ എല്ലാവരും വഴി മാറി തന്നു കിട്ടിയ പാടെ ഞാൻ കവിളത്ത് ഒന്ന് പൊട്ടിച്ചു. എന്നിട്ട് കോളറിൽ വലിച്ചു പുറത്തിട്ടു.
പിന്നെ നടന്നത് അടിയുടെ ഇടിപൂരമായിരുന്നു. ഞാൻ ഒന്ന് രണ്ടെണ്ണം മാത്രമേ കൊടുത്തുള്ളൂ ബാക്കി ബസിൽ ഉള്ളവർ എല്ലാവരും കൂടി കൈവച്ചു. ചിലർക്ക് അവർ എന്തിനാണ് അയാളെ തല്ലുന്നത് പോലും അറിയില്ലായിരുന്നു. എന്തായാലും എല്ലാവരും കൈവച്ചപ്പോൾ അയാൾ എല്ലാവരുടെയും കാലിൽ വീണു. അയാൾക്ക് ഒരു ചവിട്ടും കൂടി കൊടുത്തിട്ട് ഞങ്ങളെല്ലാവരും കൂടി ബസ്സിൽ കയറി വിട്ടു
ഞാൻ പോയി ചേച്ചിയുടെ അടുത്ത് നിന്നു ചേച്ചി തിരിഞ്ഞ് എന്നെ ഒരു രക്ഷനെപ്പോലെ നോക്കി.
ഞാനാണെങ്കിൽ നല്ല ആറ്റിറ്റ്യൂഡ് ഇട്ടു നിന്നു.
നീ ആരെങ്കിലും എന്റെ ചേച്ചിയെ ശ്രമിച്ചാൽ അവന്റെ കൈ ഞാൻ വെട്ടും. അതായിരുന്നു അപ്പോഴത്തെ എന്റെ മുഖഭാവം.
അതിനുശേഷം ചേച്ചി നല്ല സന്തോഷത്തിൽ ആയിരുന്നു എന്ന് എനിക്ക് ചേച്ചിയോടെ സംസാരത്തിൽ നിന്ന് മനസ്സിലായി.
പിറ്റേദിവസം പണിമുടക്ക് ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും രണ്ടുദിവസം പനി പിടിച്ചത് കാരണം ഞാൻ സ്കൂളിൽ പോയില്ല.
എന്നാൽ അതിനു ശേഷം ബസ്സിൽ കയറിയപ്പോഴാണ് ചേച്ചി അന്നത്തെ സംഭവം എല്ലാരോടും പറഞ്ഞെന്ന് മനസ്സിലായത്.
അതോടുകൂടി ഞാൻ ചേച്ചിയുടെ രക്ഷകൻ എന്ന് ബസ് ഫാമിലിയിൽ അറിയപ്പെട്ടു. ആദ്യമൊക്കെ ഞങ്ങൾ ചിരിച്ചുകൊണ്ട് അത് ഒഴിവാക്കി.
ഒരു ദിവസം ദിവസം ഒരു ബന്ധുവിന്റെ കല്യാണം ആയതുകൊണ്ട് ഞാൻ ലീവ് ആക്കി അന്ന് എന്നെ കാണാത്തതുകൊണ്ട് ചേച്ചി മറ്റുള്ളവരോട് എന്നെ കുറിച്ച് ചോദിച്ചു. അതോടുകൂടി അവരുടെ കളിയാക്കലുകൾ വേറൊരു തലത്തിലേക്ക് പോയി. ശരിക്കും പറഞ്ഞാൽ ചേച്ചിയുടെ നമ്പർ ഒക്കെ ചോദിച്ചിട്ട് കിട്ടാതെ ചമ്മിനാറി പോയ ചെക്കന്മാർ ഒക്കെ ഈ അവസരം നന്നായി മുതലെടുത്തു.