പ്രണയം പൂക്കുന്ന നഗരം [M.KANNAN]

Posted by

പ്രണയം പൂക്കുന്ന നഗരം

Pranayam Pookkunna Nagaram | Author : M.Kannan


നമസ്കാരം

ഞാൻ അഭിനവ് രാജഗോപാൽ, 24 വയസ്സ്. വീട് കോട്ടയം അച്ഛൻ രാജഗോപാൽ, അമ്മ മായ. ഞാൻ ഇളയ മകൻ ആണ്. എനിക്ക് ഒരു ചേച്ചി കൂടി ഉണ്ട് അഞ്ജലി അവൾക്കിപ്പോൾ 26 വയസ്സ് എറണാകുളത്തു ഒരു പ്രമുഖ ഹോസ്പിറ്റലിൽ ഡോക്ടർ ആണ് കക്ഷി . അവൾ പഠിച്ചതും കോട്ടയത്ത് മെഡിക്കൽ കോളേജിൽ തന്നെ. ചേച്ചിയുടെ അത്രേം പഠിക്കാൻ മിടുക്കൻ അല്ലെങ്കിലും ഞാനും നല്ല മാർക്ക്‌ വാങ്ങിയാണ് പാസ്സ് ആയതു. പിന്നീട് എഞ്ചിനീയറിംഗ് കോട്ടയത്ത്‌ ഒരു കോളേജിൽ .

അതും നല്ല രീതിയിൽ തന്നെ കഴിഞ്ഞതിനു ശേഷം അച്ഛന്റെ കൂടെ കൺസ്ട്രക്ഷൻ ആൻഡ് ബിസിനസ്സ് എല്ലാം നോക്കി രണ്ടു വർഷം പിന്നെ കുറച്ചു നാൾ വീട്ടിൽ നിന്ന് മാറി നിൽക്കാൻ ഒരു തോന്നൽ. എം ടെക്ക് ചെയ്താലോ എന്നും ആലോചന വന്നുതുടങ്ങി അതിനിടക്ക് ഗേറ്റും ഞാൻ പാസ്സ് ആയിരുന്നു.ഏതായാലും ഒരു വർഷം വീട്ടിൽ നിന്ന് ഒന്ന് മാറിനിൽക്കാം എന്ന് തന്നെ തീരുമാനം ആയി.

ഇതെല്ലാം വീട്ടിൽ പറഞ്ഞപ്പോൾ അവർക്കും എതിർപ്പ് ഉണ്ടായില്ല. പക്ഷെ ഒരു കണ്ടീഷൻ അവരും പറഞ്ഞൂ. എന്നോട് എറണാകുളത്തു പോയി അവിടെ നിൽക്കാമല്ലോ എന്ന്. അവിടെ അച്ഛന്റെ സുഹൃത്ത് പണിയുന്ന പുതിയ കൺസ്ട്രക്ഷൻ വർക്കിൽ പോയി ഇടക്കൊക്കെ എല്ലാം നോക്കിനടത്തുന്നതും നല്ലതായിരിക്കും എന്നും അവർക്കു തോന്നി . അച്ഛനും ആ കമ്പനിയിൽ ഇൻവെസ്റ്റ്മെന്റ് ഉള്ളതാണ് ചേച്ചി വർക്ക്‌ ചെയ്യുന്ന ഹോസ്പിറ്റലിന്റെ തന്നെ എക്സ്റ്റൻഷൻ വർക്കുകൾ ആണ്. വലിയ 9 നില കെട്ടിടം.
അങ്ങനെ അതിനു തീരുമാനം ആയി.

Leave a Reply

Your email address will not be published. Required fields are marked *