അവൻ പിടിച്ച് ഞെക്കിയ ഭാഗത്ത് തിരുമ്മിക്കൊണ്ട് അവൾ സ്വയം പറഞ്ഞു.
പിന്നെ അവൾ സ്റ്റവിന്റെ നേരെ തിരിഞ്ഞു.
രണ്ടു മിനിറ്റ് കഴിഞ്ഞില്ല, അതിന് മുമ്പേ പിമ്പിൽ ആരോ നിൽക്കുന്നത് പോലെ തോന്നി അവൾക്ക്. പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോൾ ഞെട്ടിപ്പോയി.
സുനില്‍!
“പേടിച്ചുപോയല്ലോ!”
അവൾ അവൻ്റെ നേരെ കയ്യോങ്ങി.
“നിനക്ക് ഒന്ന് ഒച്ചയിട്ട് വന്നാ എന്നാ? മനുഷ്യന്റെ നല്ല ജീവൻ പോയി! കോപ്പ്!”
“അയ്യോ ചേച്ചി അടിക്കല്ലേ! സോറി!”
അവൻ തൊഴുകൈയ്യോടെ പറഞ്ഞു.
അവൻ ചമ്മലോടെ അവളെ നോക്കി.
“എന്താ? എന്തിനാ കളിച്ചോച്ചോണ്ടിരിക്കുന്നിടത്ത്ന്ന് എണീറ്റ് പൊന്നെ ഇങ്ങോട്ട്?”
അവൻ ചമ്മലോടെ അവളെ വീണ്ടും നോക്കി.
“എന്താടാ?”
അവൾ വീണ്ടും ചോദിച്ചു.
“ആനന്ദ് ഇവിടെ വന്നില്ലേ? അതിന് വേണ്ടി…”
“ആനന്ദ് വന്നത്…”
അവൾ ഓർത്തു. പെട്ടെന്ന് അവളുടെ മുഖം ലജ്ജയിൽ കുളിച്ചു. പിന്നെ അത് ദേഷ്യഭാവമായി. അത് പക്ഷെ കൃത്രിമ ദേഷ്യമാണ് എന്ന് അവനു പെട്ടെന്ന് മനസിലായി.
“അവൻ അവടെ വന്ന് നിന്നോട് എന്നാ പറഞ്ഞെ?”
അവൻ അവളെ നോക്കി പുഞ്ചിരിച്ചു.
“ചുമ്മാ ഇളിക്കാണ്ട് ചോദിച്ചേന് മറുപടി പറയെടാ,”
“ചേച്ചി അവനെ കെട്ടിപ്പിടിച്ച കാര്യം അവൻ എന്നോട് പറഞ്ഞു.
“ഞാൻ അവനെ കെട്ടിപ്പിടിച്ചെന്നോ! പൊക്കോണം!”
“അല്ല അവൻ ചേച്ചിയെ കെട്ടിപ്പിടിച്ചെന്ന്…”
അവൾ ഒന്നും മിണ്ടിയില്ല.
“ചേച്ചി, ഞാനും സന്ദീപിന്റെ ഫ്രണ്ടല്ലേ?”